entertainment

മമ്മൂക്ക കൂളിം​ഗ് ​ഗ്ലാസ് വെക്കുന്നത് ഈ നിസാര കാര്യത്തിന്, കാരണം കേട്ടാൽ ചിരിവരും

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് പ്രായം 68 ആയെങ്കിലും ഇപ്പോഴും മുപ്പതിന്റെ ചെറുപ്പമാണ്. മുഹമ്മദ് കുട്ടി പാനിപറമ്പിൽ ഇസ്മായിൽ എന്നാണ് മമ്മൂട്ടിയുടെ യഥാർത്ഥ പേര്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും പത്മശ്രീയുമുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും മനോഹരമാക്കാനുള്ള വൈദഗദ്ധ്യവും അദ്ദേഹം പുറത്തെടുക്കാറുണ്ട്.

വിവിധ ചിത്രങ്ങളിലും മമ്മൂട്ടി കൂളിം​ഗ് ​ഗ്ലാസ് അണിഞ്ഞെത്താറുണ്ട്. ആ ​ഗെറ്റപ്പിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കാറ്. ലോക്കേഷനിലേക്കും ആൾക്കൂട്ടത്തിലേക്കുമൊക്കെ ഇറങ്ങുമ്പോൾ അദ്ദേഹം കൂളിങ്ങ് ഗ്ലാസും വെച്ച് സ്‌റ്റൈലിഷായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അദ്ദേഹത്തിന്റെ കൂളിങ് ഗ്ലാസ് പ്രേമത്തെക്കുറിച്ചാണ് സംവിധായകനായ ടിഎസ് സജി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ലൊക്കേഷനിലേക്ക് വരുമ്പോഴെല്ലാം കൂളിങ് ഗ്ലാസ് വെച്ചാണ് മമ്മൂട്ടി വരാറുള്ളത്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് തങ്ങൾ അദ്ദേഹത്തോട് ചോദിച്ചിരുന്നതായി ടിഎസ് സജി പറയുന്നു. താൻ കാറിൽ നിന്നിറങ്ങുമ്പോൾ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കായിരിക്കുമെന്നും സ്വഭാവികമായി തനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്. അപ്പോൾ പുള്ളിക്ക് ആരെ വേണേലും നോക്കാമല്ലോ. എല്ലാവരോടും ഗുഡ് മോണിങ്ങൊക്കെ പറഞ്ഞ് വളരെ പോസിറ്റീവായാണ് പുള്ളി സെറ്റിലെത്തുന്നത്.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

26 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

33 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

58 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago