topnews

ലഷ്‌കര്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന ; 4 ഭീകരർ പിടിയിൽ

കശ്മീർ: സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തു. ജമ്മു കശ്മീരില്‍ അവന്തിപ്പോരയിലാണ് ഭീകരരുടെ ഒളിത്താവളം സേന തകര്‍ത്ത്. നാല് ലഷ്‌കര്‍-ഇ-തൊയ്ബ അനുയായികളെ അറസ്റ്റ് ചെയ്തു. ഇന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ അവന്തിപോരയിലെ ഹഫൂ നാഗീന്‍പോറ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളമാണ് തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

നാല് ലഷ്‌കറെ ത്വയ്ബ (എല്‍ഇടി) സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും അപകടകരമായ മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ടി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

ബുദ്ഗാം നഗരത്തിലെ ജില്ലാ കോടതി സമുച്ചയത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ടിയുമായി ബന്ധമുള്ള അര്‍ബാസ് മിര്‍, ഷാഹിദ് ഷെയ്ഖ് എന്നിവരാണ് മരണപ്പെട്ട ഭീകരര്‍ എന്ന് കശ്മീര്‍ സോണ്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത തിരച്ചിലിനിടെ വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ ഭീകരര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

8 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

15 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

44 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

45 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago