kerala

ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും ​ഗുണ്ടാനേതാവിന്റെ സ്നേഹവിരുന്ന്, ജീപ്പ് കണ്ട് ഒളിച്ചത് തമ്മനം ഫൈസലിൻ്റെ കക്കൂസിൽ

കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു പരിശോധനയ്ക്കായി എസ്‌ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിച്ചു ,പുറത്തു വരുന്നത് പോലീസം ഗുണ്ടാത്തലവനുമായുള്ള മച്ചാ മച്ചാ ബന്ധം.ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്.

പരിശോധനയ്ക്കായി എസ്‌ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് സ്വന്തം വീട്ടിൽ വിരുന്നൊരുക്കിയത്. സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് തമ്മനം ഫൈസൽ എന്നാണ് വിവരങ്ങൾ.

ഗുണ്ടകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയും, മാസപ്പടി വാങ്ങി കീശ നിറച്ചും അവരുടെ സത്കാരം സ്വീകരിച്ചും അറുപതിനായിരത്തോളം വരുന്ന സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ ക്രിമിനൽ പൊലീസുകാർ.തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പൊലീസുണ്ടെന്ന ധൈര്യത്തിലാണ് ജനങ്ങൾ ഇതുവരെ സുഖമായി ജീവിച്ചിരുന്നെങ്കിൽ ഇനി അത് പ്രതീക്ഷിക്കണ്ട ,ജനങ്ങളുടെ ജീവനും സ്വത്തും കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന കൊള്ളക്കാരായി മാറുകയാണ് കേരളം പോലീസ്,കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട അരുൺഗോപൻ എന്ന ബോസുമായിട്ടാണ് ചങ്ങനാശേരി ഡിവൈ.എസ്.പി ശ്രീകുമാർ, സൈബർ സെൽ സി.ഐ എം.ജെ. അരുൺ, പൊലീസുകാരായ അരുൺകുമാർ, മനോജ് എന്നിവർക്ക്‌ ആണ് അവിശുദ്ധ ബന്ധമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നൽകിയ റിപ്പോർട്ട്.ഇനി ഈ ഗുണ്ടാബന്ധം കണ്ടെത്തിയിട്ടും ഇവരെല്ലാം ഇപ്പോഴും സർവീസിലുണ്ട് എന്നതാണ് ആചര്യം .ഗുണ്ടാവേട്ടയുടെ രഹസ്യങ്ങൾ ചോർത്തിയും എതിർസംഘങ്ങളെ ജയിലിലടച്ചും മദ്യസൽക്കാരം നടത്തിയും കേസുകൾ ഒതുക്കിയുമാണ് പൊലീസിന്റെ ഗുണ്ടാച്ചങ്ങാത്തം. പ്രതിഫലമായി ഗുണ്ടാസംഘം കൃത്യമായി മാസപ്പടിയുമെത്തിക്കും.

മണ്ണ് – മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെയുള്ളവരുമായി പൊലീസിനുള്ള അവിശുദ്ധബന്ധത്തെക്കുറിച്ച് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ ഉന്നത യോഗത്തിൽ തുറന്നടിച്ചിരുന്നു. ക്രിമിനൽ ബന്ധമുള്ള ജില്ലകളിലെ പൊലീസുകാരെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പൂഴ്‌ത്തിവയ്‌ക്കുകയാണ് പതിവ്.

ചങ്ങാത്തമുള്ളവരെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാനും കരുതൽ തടങ്കലും നാടുകടത്തലും ഒഴിവാക്കാനും പൊലീസിന്റെ ഒത്താശയുണ്ട്. ഗുണ്ടാനിയമം ചുമത്താൻ ഏഴുവർഷത്തെ കേസ് ചരിത്രം സഹിതമാണ് കളക്ടർക്ക് അപേക്ഷ നൽകേണ്ടത്. ഇതിൽ കേസ് നമ്പറുകളും വകുപ്പും സെക്ഷനുകളും തെറ്റായെഴുതി ഗുണ്ടകളെ രക്ഷിക്കും. കളക്ടർ നടപടിയെടുത്താൽ കാപ്പബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോകും.ഗുണ്ടാബന്ധം കണ്ടെത്തിയാലും സസ്‌പെൻഷൻ മാത്രമാണ് ശിക്ഷ. ആറുമാസത്തിനു ശേഷം കാക്കിയിട്ട് വിലസാം. വകുപ്പുതല അന്വേഷണം വർഷങ്ങൾക്കുശേഷം തീരുമ്പോഴേക്കും ക്ലീൻചിറ്റ് കിട്ടും.

സ്ഥാനക്കയറ്റവും മുടങ്ങില്ല.കൊലവെറിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥർ അവിശുദ്ധ ബന്ധം പുലർത്തുന്നതായി അടുത്തിടെ തുറന്നടിച്ചത് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ ആയിരുന്നു. ഉന്നത പൊലീസ് യോഗത്തിലായിരുന്നു ഇന്റലിജൻസ് മേധാവിയുടെ ധൈര്യപൂർവമുള്ള ഈ തുറന്നുപറച്ചിൽ. മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെയുള്ളവരുമായി പൊലീസിന് ചങ്ങാത്തമുണ്ട്.

ജില്ലകളിൽ ക്രിമിനൽ ബന്ധമുള്ള പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം നൽകുമ്പോൾ, മേലുദ്യോഗസ്ഥർ ഉഴപ്പുന്നതാണ് പതിവ്. ഇത് അവസാനിപ്പിച്ച് ഉടനടി ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കണമെന്നാണ് ഇന്റലിജൻസ് മേധാവി ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന, ജില്ലാ തലത്തിൽ ഗുണ്ടാവേട്ടയ്ക്കുള്ള പ്രത്യേക സംഘങ്ങളുണ്ടാക്കണമെന്നും ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ എസ്.പിമാർ ഏകോപിപ്പിക്കണമെന്നുമൊക്കെ ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കിയെങ്കിലും പൊലീസ്- ഗുണ്ടാ ബന്ധം സജീവമായി തുടരുകയാണ്.

ഉന്നതഉദ്യോഗസ്ഥരുടെ നോട്ടപ്പിശകാണ് താഴേത്തട്ടിൽ പൊലീസ്- ഗുണ്ടാ ചങ്ങാത്തത്തിന് കാരണമെന്ന് വ്യക്തമാണ്. സർക്കാരിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇൻസ്പെക്ടർ മുതൽ എ.ഡി.ജി.പി വരെ പലതട്ടുകളിലായുണ്ടായിരുന്ന മേൽനോട്ട സംവിധാനം പൊളിച്ചടുക്കി പൊലീസിനെ നിർവീര്യമാക്കിയതാണ് ഗുണ്ടകൾ തഴച്ചുവളരാനിടയാക്കിയത്.കൊലവിളിയുമായി ഗുണ്ടകൾ നാടുവാഴുമ്പോഴും ഗുണ്ടാത്തലവന്മാരെ ഗുണ്ടാനിയമം ചുമത്തി ജയിലിലടയ്ക്കാനും നാടുകടത്താനുമുള്ള നടപടികൾ അട്ടിമറിക്കുന്നത് പൊലീസാണ്.

രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റിൽ പെടുത്താതിരിക്കാനാണ് ആദ്യം ശ്രമിക്കുക. നടന്നില്ലെങ്കിൽ ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്ക് നൽകുന്ന അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തും. ഇതോടെ കളക്ടർമാർക്ക് കരുതൽതടങ്കലിന് ഉത്തരവിടാനാവാത്തതിനാൽ ഗുണ്ടകൾ നാട്ടിൽ സസുഖം വാഴും. ഗുണ്ടാലിസ്റ്റിൽപെട്ട ‘വേണ്ടപ്പെട്ടവരെ’ ഒഴിവാക്കിയെടുക്കാനും ശിക്ഷ നീട്ടാതിരിക്കാനും തലസ്ഥാനത്ത് ചില മുതിർന്ന ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയ ചരിത്രമുണ്ട്. കളക്ടർമാരെ രാഷ്ട്രീയക്കാർ സ്വാധീനിക്കുന്നതും പതിവാണ്. രാഷ്ട്രീയക്കാർക്കും പൊലീസിനുമെല്ലാം ഒരുപോലെ വേണ്ടപ്പെട്ടവരാണ് ഗുണ്ടകൾ എന്നതാണ് ഇതിനൊക്കെ കാരണം.

രണ്ടിലേറെ ക്രിമിനൽകേസുകളിൽ പ്രതികളായവരാണ് ഗുണ്ടാവേട്ടയുടെ ഇരകൾ. രണ്ടാഴ്ചകൊണ്ട് 14,000പേരെ അറസ്റ്റ് ചെയ്തെന്ന് മേനിനടിക്കാൻ പൊലീസ് പിടികൂടുന്നത് ഇത്തരക്കാരെയാണ്. ഇതിന്റെ മറവിൽ അപകടകാരികളായ ഗുണ്ടാത്തലവന്മാർ കൊലവിളിയുമായി നാട്ടിലിറങ്ങും.’ഓപ്പറേഷൻ കാവൽ’ എന്നപേരിൽ ഡിജിപി പ്രഖ്യാപിച്ച ഗുണ്ടാവേട്ടയും സ്റ്റേഷൻ-ജില്ലാ തലത്തിൽ പ്രഖ്യാപിച്ച പ്രത്യേകദൗത്യവും പരാജയപ്പെട്ടത് പൊലീസുകാരുടെ നിസഹകരണം കാരണമായിരുന്നു. വർഷങ്ങളായി നടപ്പാക്കാതിരുന്ന വാറണ്ടുകൾ നടപ്പാക്കിയും ചില്ലറ പരിശോധനകൾ നടത്തിയതുമല്ലാതെ ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടപടിയെടുത്തില്ല.

നേരത്തേ എസ്.ഐമാർ സ്റ്റേഷൻ ഭരിക്കുമ്പോൾ ഏതെങ്കിലും പ്രദേശത്ത് ഒരു ഗുണ്ട ഉദയം ചെയ്തു തുടങ്ങുമ്പോഴേ പൊലീസ് ഇടപെടുമായിരുന്നു. ‘ഇടിയൻ’ എസ്.ഐയുടെ കൈയുടെ ചൂടറിഞ്ഞ് ഗുണ്ട ഒതുങ്ങുകയോ പണി മതിയാക്കുകയോ ചെയ്യുമായിരുന്നു. യുവ എസ്.ഐമാരിൽ നിന്ന് സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകിയതോടെ ഗുണ്ടാവേട്ട തണുത്തു.

സി.ഐമാർ സ്റ്റേഷൻ ഭരണത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധിച്ചതോടെ, നാട്ടിൽ ഗുണ്ടകൾ ശക്തരായി. യുവാക്കളായ എസ്.ഐമാർ ഗുണ്ടകളെ ഓടിച്ചിട്ടുപിടിക്കുന്ന പതിവ് ഇല്ലാതായി. പേരിനുള്ള പരിശോധനകളല്ലാതെ സ്ഥിരം ക്രിമിനലുകളെ പൂട്ടാൻ നടപടികളില്ലാതായി. സി.ഐമാർക്കുമേൽ രാഷ്ട്രീയ സമ്മർദ്ദവുമായതോടെ ഗുണ്ടകൾ വിലസാൻ തുടങ്ങി. സ്റ്റേഷൻ തലത്തിൽ ക്രൈം ഡോക്യുമെന്റേഷൻ ആൻഡ് മാനേജ്മെന്റ് സെൽ തുടങ്ങിയാലേ ഗുണ്ടകളുടെ കേസ് വിവരങ്ങൾ കൃത്യമായി ശേഖരിക്കാനാവൂ. കൃത്യമായ വിവരങ്ങളുണ്ടെങ്കിലേ കാപ്പ ചുമത്തി ശിക്ഷിക്കാനാവൂ- പൊലീസ് ഇക്കാര്യം മറക്കരുതെന്ന് റിട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ സക്കറിയാ ജോർജ്ജ് പറഞ്ഞു.

Karma News Network

Recent Posts

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

14 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

35 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago