entertainment

അവളുടെ രാവുകൾ മകളോടൊപ്പമിരുന്ന് കണ്ടിട്ടുണ്ട്- സീമ

അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് സീമ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു.സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളർന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ൽ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തിൽ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി.

ഒരിക്കൽ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ സീമ അവളുടെ രാവുകളിൽ നായികയായത് എങ്ങനെയെണെന്ന് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. വാക്കുകളിങ്ങനെ, ശശിയേട്ടൻ അത് പറഞ്ഞതും ഞാൻ ഞെട്ടി. ഇയാൾ എന്താണ് ചെയ്യാൻ പോവുന്നതെന്നായിരുന്നു ആദ്യം ഓർത്തത്. മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞപ്പോൾ കൊള്ളില്ലെന്നായിരുന്നു പറഞ്ഞത്. അതിൽ ഒരു ഫോട്ടോ മാത്രമായിരുന്നു നല്ലത്. എന്നിട്ട് എന്നോട് വൈകുന്നേരം തലയൊക്കെ എണ്ണയിട്ട് വരാൻ പറഞ്ഞു. അദ്ദേഹം തന്നെയാണ് ആ ഫോട്ടോ എടുത്തത്,’വൈകുന്നേരം റഷസെല്ലാം നോക്കിയ ശേഷമേ സീമ ഇതിൽ അഭിനയിക്കുന്നുണ്ടോയെന്ന് പറയുന്നുള്ളൂ എന്നാണ് പറഞ്ഞത്. ഇത് കേട്ടപ്പോൾ ഞാൻ ദൈവത്തിനോട് നന്ദി പറഞ്ഞു. അഭിനയിക്കാൻ പോവുകയാണെന്ന് എന്നോടൊപ്പമുണ്ടായിരുന്ന ഡാൻസേർസിനോടോ ഒന്നും പറഞ്ഞിരുന്നില്ല. അതും ഇതും രണ്ടും കൂടെ പോവുമൊയെന്ന സംശയമായിരുന്നു’

‘ഇതാണോ നിങ്ങളുടെ അച്ഛനും അമ്മയുമെന്ന് പറഞ്ഞുള്ള സീനായിരുന്നു ട്രായ്‌ലായി എടുത്തത്. ഷൂട്ട് ചെയ്ത് റഷസ് കാണാനായി അവർ പോയപ്പോൾ ഞാൻ അവിടെ കിടന്നുറങ്ങി. വൈകുന്നേരമായപ്പോൾ എല്ലാവരും വന്ന് വിളിച്ച് എഴുന്നേൽപ്പിച്ചു. ഇതിൽ ഞാനുണ്ടോയെന്ന് ചോദിച്ചപ്പോൾ ആ ഉണ്ട്. നീ അത് മനസ്സിലാക്കിയില്ലേ എന്നായിരുന്നു ചോദ്യം,’

‘രാജിയെന്ന അഭിസാരികയെ അവതരിപ്പിക്കുമ്പോൾ ആശങ്ക ഉണ്ടായിരുന്നില്ല. കഥാപാത്രം ഏതാണെന്ന് പോലും അറിയില്ലായിരുന്നു. റിലീസ് ദിവസമായിരുന്നു സിനിമ കണ്ടത് നൈറ്റ് ഷോ കണ്ടത്. കവിതയിൽ ഞാനും ശശിയേട്ടനും കമൽഹാസനും എല്ലാവരും കൂടിയാണ് പോയത്. അന്ന് കണ്ട അത്രയും ജനകൂട്ടത്തെ പിന്നെ ഞാൻ കണ്ടിട്ടില്ല,’

‘ഒരു ഡാൻസറെ നടിയാക്കിയതിൽ ചിലർക്കൊക്കെ അന്ന് നീരസമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴാണ് ആശ്വാസമായത്. എന്നാൽ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. എന്നെ അഭിനയിപ്പിക്കുക എന്നത് ശശിയേട്ടന്റെ വാശിയായിരുന്നു,’ മക്കൾക്കൊപ്പമിരുന്ന് ഞാൻ ആ സിനിമ കണ്ടിട്ടുണ്ട്. മോനേയും മോളേയും അത് കാണിച്ചിരുന്നു. രാഗേന്ദു കിരണങ്ങൾ എന്ന് പാട്ട് അവർക്ക് ഒരുപാട് ഇഷ്ടമാണ്. അതിലെ മൂവ്‌മെൻസെല്ലാം അവർക്ക് ഇഷ്ടമാണ്,’

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

2 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

3 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

3 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago