entertainment

സീതയായി മാറാൻ അഞ്ച് ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു വൃതം അനുഷ്‍ഠിച്ചു, ഫോട്ടോഷൂട്ട് അനുഭവം പങ്കുവെച്ച് സീമ

മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായി ട്രാൻസ് കമ്മ്യണിയിറ്റിയിൽപ്പെട്ട സീമ വിനീത് മലയാളികൾക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് പ്രേക്ഷകർ സീമയെ അടുത്തറിയുന്നത്. നിരന്തരം നിരവധി ഫോട്ടോഷൂട്ടുകളും മറ്റു വിശേഷങ്ങളും സീമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാക്ഷാൽ സീതയുടെ വേഷത്തിലാണ് സീമ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അതിലേക്ക് നയിച്ച കാരണവും ഒരു കുറിപ്പായി താരം പങ്കുവയ്ക്കുന്നു.

സീമയുടെ കുറിപ്പ് ഇങ്ങനെ

സീമ സീതയായി മാറിയപ്പോൾ.
ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു. നയൻ‌താര അനശ്വരമാക്കിയ ശ്രീരാമരാജ്യം സിനിമയിലെ സീത അവരോടുള്ള ഇഷ്‍ടവും ആരാധനയും കൊണ്ടു ആ കഥാപാത്രം ഏറെ എന്നെ സ്വാധിനിച്ചു. കൺസെപ്റ്റ് ഷൂട്ട്‌ എന്ന് ആദർശ് എന്നോട് പറഞ്ഞപ്പോൾ മനസ്സിൽ ഓടിയെത്തിയ കഥാപാത്രം സീത. അവർ അത്രയും മനോഹരമാക്കിയ സീത ചെയ്യുമ്പോൾ അത്രയേറെ സൂക്ഷ്‍മതയോടെ ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു.

വേഷത്തിലും ഭാവത്തിലും മേക്കപ്പിലും മുടി കെട്ടുപോലും ഞാൻ ശ്രദ്ധിച്ചിരുന്നു. വെറുമൊരു വേഷം ആണെങ്കിലും അതിൽ പവിത്രത ഉൾക്കൊണ്ടു അഞ്ച് ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു വൃതം അനുഷ്‍ഠിച്ചു ആയിരുന്നു ഈ ഒരു ഷൂട്ടിന് വേണ്ടി എന്നെ ഞാൻ ഒരുക്കിയത്. തെറ്റുകുറ്റങ്ങൾ ഉണ്ടാവാം പൊറുക്കണം. ഒരുപാട് പേരോട് നന്ദിയുണ്ട്. ഒപ്പം അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയ ആദർശ്. അതിമനോഹരമായി ഹെയർ സ്റ്റൈൽ ചെയ്‍തു തന്ന സഹോദരി മിക..എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന Syam Muralee. Arun Achaari. വളരെ പെട്ടെന്ന്, വസ്‍ത്രം പറഞ്ഞത് പോലെ തുന്നിത്തന്ന കുപ്പായം കടയിലെ ചേട്ടൻ കട. നിർദ്ദേശിച്ചു സഹായിച്ച Santhy SJഎല്ലാവരെയും നന്ദി അറിയിക്കുന്നു എന്നോടൊപ്പം നിന്നതിനു നന്ദി. നിങ്ങളുടെ അഭിപ്രായം അറിയിക്കണം. ആ അഭിപ്രായം ആണ് എന്നെ പോലെ ഉള്ളവരുടെ അംഗീകാരം.

 

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

8 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

31 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

35 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago