entertainment

ലോകം മുഴുവന്‍ ആളുകള്‍ മരിച്ച് വീഴുമ്പോള്‍ എന്ത് ഓണം, സീമ പറയുന്നു

ഓണത്തിന് ആയി ഒരുങ്ങിയിരിക്കുകയാണ് മലയാളികള്‍.ഇക്കുറി മലയാളികളുടെ ഓണം കോവിഡ് മഹാമാരിക്ക് ഇടെയാണ്.മഹാമാരിക്ക് ഇടെയും ശോഭ മങ്ങാതെ ഓണം ആഘോഷിക്കാനാവും എന്ന വിശ്വാസത്തിലാണ് മലയാളികള്‍.ഈ സാഹചര്യത്തില്‍ നടി സീമയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.കോവിഡ് 19 മഹാമാരി വലിയ ദുരിതം വിതച്ചതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് പങ്ക് ചേരുന്നില്ല എന്നാണ് സീമ തുറന്ന് പറയുന്നത്.ലോകം മുഴുവന്‍ ആളുകള്‍ മരിച്ച് വീഴുമ്പോള്‍ എന്ത് ഓണം എന്നാണ് സീമ ചോദിക്കുന്നത്.മാത്രമല്ല ഭര്‍ത്താവ് ഐവി ശശിയും അമ്മയും പോയ വര്‍ഷങ്ങളില്‍ വിട പറഞ്ഞതിനാല്‍ രണ്ട് വര്‍ഷമായി താന്‍ ഓണം ആഘോഷിച്ചിട്ടില്ലെന്നും സീമ പറയുന്നു.ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് സീമ ഓണത്തെ കുറിച്ച് പറഞ്ഞത്.

സീമയുടെ വാക്കുകളിങ്ങനെ,’ശശിയേട്ടന്‍ ഉള്ളപ്പോള്‍ ഓണാഘോഷം ഗംഭീരമായിരുന്നു.ശശിയേട്ടന് എന്നും ഓണമായിരുന്നു.എന്ന് പറയാം.ലൊക്കേഷനിലായാലും,വീട്ടിലായാലും ആഘോഷത്തിന് ഒരു കുറവുമുണ്ടാകില്ല. എല്ലാവരും ഒന്നിച്ച് ചേര്‍ന്നുള്ള ആ ഓണക്കാലങ്ങളാണ് ഇപ്പോഴും എപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ശശിയേട്ടന്‍ പോയപ്പോള്‍ അതൊക്കെകൂടിയാണ് നഷ്ടമായത്.ശശിയേട്ടനും അമ്മയും അടുത്തടുത്ത വര്‍ഷങ്ങളില്‍ വിട്ടു പിരിഞ്ഞതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണഘോഷമില്ല.ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ പറ്റിയ ഒരു സാഹചര്യവുമില്ലല്ലോ,ലോകം മൊത്തം ആളുകള്‍ മരിച്ചു വീഴുമ്‌ബോള്‍ എന്ത് ഓണം. എല്ലാവരും എത്രയും പെട്ടെന്ന് ഈ ദുരിതത്തില്‍ നിന്ന് കരകയറട്ടെ എന്നാണ് എന്റെ ആശംസ.ഇനി വരുന്ന ഓണക്കാലങ്ങള്‍ സന്തോഷമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം’.

Karma News Network

Recent Posts

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

19 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

22 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

38 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

53 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

1 hour ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

2 hours ago