entertainment

ഇന്നലെ ഒരു ഇടിത്തീ പോലെ മരണ വാര്‍ത്ത, കാണാന്‍ കഴിയാത്തതില്‍ അതിയായി വിഷമമുണ്ട്.. സീമ ജി നായര്‍ പറയുന്നു

നടന്‍ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഏവരും. പലരും തങ്ങള്‍ക്ക് അദ്ദേഹവുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ നെടുമുടി വേണുവിനെ കുറിച്ച് നടി സീമ ജി നായര്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പലൂടെയാണ് സീമ ജി നായര്‍ നെടുമുടി വേണുവുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.

സീമ ജി നായരുടെ കുറിപ്പ്, 2009-ല്‍ ആണ് ഞാന്‍ ആദ്യമായി ഒരു അമേരിക്കന്‍ ട്രിപ്പ് പോകുന്നത്.. ഡയറക്ടര്‍ രാജീവ്നാഥ് സാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആ ട്രിപ്പ്.. നെടുമുടി വേണുവേട്ടന്‍, KPAC ലളിതാമ്മ, നന്ദു, ജയരാജ് വാരിയര്‍ തുടങ്ങിയവരൊക്കെയുണ്ട്.. ഒരു മാസം നീണ്ടു നിന്ന പ്രോഗ്രാം ആയിരുന്നു.. സത്യത്തില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.. ഇത്രയും സീനിയര്‍ ആയ ആളുകളുടെ കൂടെ പോകുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന്.. റിഹേഴ്സല്‍ ക്യാമ്പില്‍ പോയപ്പോള്‍ ആ ചിന്തകളെല്ലാം അസ്ഥാനത്തായിരുന്നു എന്ന് മനസ്സിലായി.. മനോഹരമായ ഓര്‍മ്മകള്‍ നിറഞ്ഞ ദിവസങ്ങള്‍.. അമേരിക്കയില്‍ ചെന്നിട്ടുള്ള യാത്രകള്‍ മുഴുവന്‍ ബസ്സില്‍ ആയിരുന്നു..

ചിരിയും കളിയും തമാശകളും നിറഞ്ഞതായിരുന്നു ഞങ്ങളൊന്നിച്ചുള്ള ഓരോ യാത്രകളും.. ഷോ ആണെങ്കില്‍ സൂപ്പര്‍ ഹിറ്റ്.. 2 ഗ്രൂപ്പുകളായി തിരിഞ്ഞു രണ്ടു വീടുകളില്‍ ആയിട്ടായിരുന്നു ഞങ്ങള്‍ താമസിച്ചത്.. വേണുവേട്ടന്‍, നന്ദു, ജയരാജ് വാരിയര്‍, ശാലിനി, രാജീവ്നാഥ് സാറും വൈഫും പിന്നെ ഞാനും ഒരു വീട്ടില്‍.. ലളിതാമ്മ, ദേവി ചന്ദന, സയനോര തുടങ്ങിയവര്‍ മറ്റൊരു വീട്ടിലും.. വാഷിംഗ്ടണിലെ ആ വീട്ടില്‍ നിന്നും മിനിഞ്ഞാന്നു ചന്ദ്രിക ചേച്ചി വിളിച്ചിരുന്നു മോന്റെ കല്യാണം പറയാന്‍.. വിളിച്ചപ്പോള്‍ അന്നത്തെ ഓര്‍മ്മകള്‍ ഞങ്ങള്‍ പങ്ക് വെച്ചു.. ഒരു കുടുംബം പോലെ ഞങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍.. അടുക്കള ഭരണം എനിക്കായിരുന്നു..

ശനിയും ഞായറും ആയിരുന്നു ഞങ്ങള്‍ക്ക് ഷോകള്‍.. പ്രോഗ്രാം ഇല്ലാത്ത ദിവസങ്ങളില്‍ ആ വീട്ടിലെ എല്ലാ കാര്യവും ഞാന്‍ നോക്കിയിരുന്നു.. സമയാ സമയങ്ങളില്‍ ഭക്ഷണം ഉണ്ടാക്കി എല്ലാവര്‍ക്കും കൊടുക്കും.. ഷുഗറൊക്കെ ഉള്ളവര്‍ക്ക് പ്രത്യേകം തയ്യാറാക്കും.. ഒരു കുടുംബം പോലെ ചേര്‍ന്ന് നിന്ന ദിവസങ്ങള്‍.. എന്റെ ജീവിത യാത്രകളെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു, എന്നെ സമാധാനിപ്പിക്കാനും ഉപദേശിക്കാനും ഒക്കെ ഒരു അച്ഛനായി അമ്മാവനായി ചേട്ടനായി ചേര്‍ത്ത് പിടിച്ചു.. എല്ലാവര്‍ക്കും അദ്ദേഹം അങ്ങനെ തന്നെ ആയിരുന്നു.. അതുകൊണ്ടു തന്നെ ചന്ദ്രിക ചേച്ചി വിളിച്ചപ്പോള്‍ അറിഞ്ഞോ അറിയാതെയൊ വേണുവേട്ടന്റെ കാര്യങ്ങളും കടന്നു വന്നിരുന്നു.. ഇന്നലെ ഒരു ഇടിത്തീ പോലെ മരണ വാര്‍ത്തയും.. ഒട്ടും പ്രതീക്ഷിക്കാതെ ഈ വിയോഗം.. ഞാനിപ്പോള്‍ എറണാകുളത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആണുള്ളത്, അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാത്തതില്‍ അതിയായി വിഷമമുണ്ട്.. നിത്യ ശാന്തി നേരാനേ കഴിയുവുള്ളല്ലോ.. നിത്യശാന്തി.. നിത്യ ശാന്തി

Karma News Network

Recent Posts

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

22 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

45 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

1 hour ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

3 hours ago