entertainment

ആരൊക്കെ എന്തൊക്ക പറഞ്ഞാലും ആ പാര്‍ട്ടിയെ എനിക്ക് ഇഷ്ടമാണ്, രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സീമ ജി നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങുകയാണ് നടി. ഇപ്പോള്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സീമ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രാഷ്ട്രീയം, സിനിമ, കുടുംബം, ചാരിറ്റി തുടങ്ങിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടി മനസ് തുറന്നത്.

സീമ ജി നായരുടെ വാക്കുകള്‍ ഇങ്ങനെ, മകന്‍ ബിബിഎ കഴിഞ്ഞ് എംബിഎ ചെയ്യാന്‍ പോവുകയാണ്. തൃപ്പൂണിത്തുറയിലെ വീട്ടിലുണ്ട്. ഓരോ കാര്യത്തിലും ചെന്ന് ചാടുന്നതില്‍ എന്റെ അപ്പനാണ് അവന്‍ എന്ന് വേണമെങ്കില്‍ പറയാം. അവസാനം സഹികെടുമ്പോള്‍ അപ്പൂ നീ എന്താണ് ഈ കാണിക്കുന്നതെന്ന് ഞാന്‍ ചോദിക്കും. അപ്പോള്‍ അവന്റെ മറുപടി’ ഞാന്‍ ആരെ കണ്ടാണ് പഠിക്കേണ്ടത് എന്നാവും’. ആ ചോദ്യത്തിന് മുന്നില്‍ എനിക്ക് ഉത്തരം മുട്ടും. കാരണം ഞാന്‍ ചെയ്യുന്നത് കണ്ടിട്ടാണല്ലോ അവന്‍ പഠിക്കുന്നത്. ഞാന്‍ ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോവുന്നതില്‍ അവന്റെ എല്ലാവിധ പിന്തുണയും ഉണ്ട്.

ഞാന്‍ തിരുവനന്തപുരത്തും മറ്റുമായിരിക്കും. എപ്പോള്‍ അമ്മയ്ക്ക് വരാന്‍ തോന്നുന്നോ അപ്പോള്‍ എത്തിയാന്‍ മതിയെന്നാണ് അവന്‍ പറഞ്ഞിരിക്കുന്നത്. അത് എനിക്കൊരു അത്ഭുതമാണ്. വീട്ടില്‍ സഹായത്തിന് സെര്‍വെന്റ് ഉണ്ട്. ചേച്ചിയുടെ വീടും അടുത്താണ്. നിലവില്‍ ഒരു കുഞ്ഞ് ജോലിക്കും പോവുന്നുണ്ട്. ജീവിതത്തില്‍ അത്ര വലിയ സ്വപ്നങ്ങള്‍ സ്വന്തം കാര്യത്തില്‍ ഇല്ല. എന്നാല്‍ തുടര്‍ന്ന് വരുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ വിപിലീകരിക്കണം. മരിച്ച് പോയ ഒരാളുടേത് ഉള്‍പ്പടെ രണ്ടാളുടെ കാര്യങ്ങല്‍ അടിയന്തരമായി മുന്നിലുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ആ സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞേക്കാം. അല്ലെങ്കില്‍ ഒരു വര്‍ഷം ആയേക്കാം. എനിക്കതിനെ കുറിച്ച് കൃത്യമായി പറയാന്‍ കഴിയില്ല. ഒരു ഓള്‍ഡേജ് ഹോം തുടങ്ങണമെന്ന ഒരു വലിയ ആഗ്രഹം മുന്നിലുണ്ട്. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടാവണം.

ഒരു മൂന്ന് നില കെട്ടിടം വെച്ചിട്ട് അതിനകത്ത് എല്ലാവരേയും കൊണ്ടു വന്ന് താമസിപ്പിക്കുന്ന പരിപാടിയല്ല. അല്‍പം അധികം സ്ഥലത്ത് ചെറിയ ചെറിയ വീടുകള്‍ ഉണ്ടാക്കി എല്ല തരത്തിലുള്ള ആളുകളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പദ്ധതിയാണ് സ്വപ്നം. നനാജാതി മതസ്ഥരും അവിടെ ഉണ്ടാവാന്‍. അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥാനാ സൗകര്യം ഉള്‍പ്പടേയുള്ള എല്ലാ കാര്യവും ഉണ്ടാവും. ഇതാണ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ അത് നടക്കുമോ എന്ന് അറിയില്ല. ഏതായാലും അഞ്ചോ പത്തോ സെന്റ് സ്ഥലത്ത് ചെറിയ രീതിയില്‍ തുടങ്ങാന്‍ താല്‍പര്യമില്ല.

സിനിമകളില്‍ ചാന്‍സ് കിട്ടുക ജീവിക്കുക എന്നുള്ളത് മാത്രമാണ് ആഗ്രഹം. അതിനപ്പുറം വലുതായി ഒന്നും ഇല്ല. കുറച്ചൊക്കെ നമ്മുടെ കാര്യങ്ങളും അതിനൊപ്പം മറ്റുള്ളവരുടെ കാര്യവും നടത്തണം. ഒരു വീടുണ്ട്. ബാങ്ക് ബാലന്‍സ് എന്ന ഒരു പരിപാടിയേ ഇല്ല. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും തന്റെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് അത്തരം കാര്യങ്ങളുടെ പ്രവാഹമായിരുന്നു. അങ്ങനെ ഇതൊക്കെ നിര്‍ത്താം എന്ന് ഞാന്‍ ഒരു ദിവസം വിചാരിച്ചു. അങ്ങനെ നിര്‍ത്താനുള്ള തീരുമാനം എടുത്ത് ഉച്ചയ്ക്ക് ചോര്‍ കഴിച്ചുകൊണ്ടിരിക്കുമ്പോവാണ് നടന്‍ വികെ ബൈജു വിളിക്കുന്നത്. ആലപ്പി ബെന്നി എന്ന ഒരു വലിയ കലാകാരനെ കുറിച്ച് അമൃത ടിവിയില്‍ വന്ന വാര്‍ത്തയെ കുറിച്ചായിരുന്നു ബൈജു സൂചിപ്പിച്ചത്. അസാധ്യ ഗായകനും ഹാര്‍മോണിസ്റ്റുമായിരുന്നു ബെന്നി. സാംബശിവന്‍ സാറിന്റെ കൂടെയൊക്കെ പ്രവര്‍ത്തിച്ചയാളാണ് .

എന്നാല്‍ ഇപ്പോള്‍ പാലായില്‍ മരിയന്‍ ആശ്രമത്തിലാണ് അദ്ദേഹം കഴിയുന്നത്. ഒരു അപകടത്തില്‍ ഒരു കാല്‍ നഷ്ടമായി. ഇപ്പോഴത്തെ ബെന്നിച്ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വെപ്പുകാല്‍ ആണ്. അതിനെ കുറിച്ചായിരുന്നു റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് കണ്ടോ എന്നും ചോദിച്ചാണ് ബൈജു വിളിക്കുന്നത്. എല്ലാ പരിപാടികളും നിര്‍ത്താന്‍ തീരുമാനിച്ച ആ നിമഷത്തില്‍ തന്നെയാണ് ആ വിളി വരുന്നത്. പിന്നെ എനിക്ക് മനസ്സമാധാനം കിട്ടില്ലാലോ. അങ്ങനെ ഉണ്ണുന്നതിന് ഇടയ്ക്ക് തന്നെ ബൈജു അയച്ച് തന്ന ലിങ്ക് തുറന്ന് കണ്ടു. പിറ്റേ ദിവസം തന്നെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പാലാ മരിയന്‍ ആശ്രമത്തില്‍ ചെന്നു. അങ്ങനെ അദ്ദേഹത്തിന് ഒരു വെപ്പുകാല്‍ വെച്ചുകൊടുക്കാന്‍ സാധിച്ചു. അമേരക്കിയിലെ ലിസമ്മ എന്നൊരു ചേച്ചി ഉള്‍പ്പടെ ഒന്ന് രണ്ട് പേര്‍ സഹായിച്ചു. ജീവിതത്തില്‍ വളരെ അധികം സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. കലാരംഗത്ത് തന്നെ പലര്‍ക്കും ചെറുതാണെങ്കിലും സഹായങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായിട്ടാണ് കാണാന്‍ കഴിയുന്നത്.

ഞാന്‍ ഒരിക്കലും ഒരു ഫെമിനിസ്റ്റ് അല്ല, അതിന്റെ ആവശ്യം ഉണ്ടോ. എനിക്ക് അതേ കുറിച്ച് അറിയില്ല. വെറുതെ പറഞ്ഞ് കുറെ വിവാദവും തലേവേദനയും ഉണ്ടാക്കി വെക്കാം എന്നല്ലാതെ മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല. എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. എന്നെ എല്ലാരും കളിയാക്കുമെങ്കിലും ഞാന്‍ അതില്‍ തന്നെ അടിയുറച്ച് നില്‍ക്കുകയാണ്. അതേ കുറിച്ച് ഞാന്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. എന്റെ ഏറ്റവും അടുത്ത് സുഹൃത്തുക്കള്‍ക്ക് പക്ഷെ അതേകുറിച്ച് അറിയാം. സുഹൃത്തുകള്‍ വോട്ട് ചെയ്യാന്‍ പോവുമ്പോഴൊക്കെ എന്റെ പാര്‍ട്ടിക്ക് ചെയ്യണമെന്നൊക്കെ പറയും. അത്രയും ശക്തമായ രാഷ്ട്രീയുണ്ട്. ആരൊക്കെ എന്തൊക്ക പറഞ്ഞാലും ആ പാര്‍ട്ടിയെ എനിക്ക് ഇഷ്ടമാണ്. ആരെങ്കിലും മുന്‍പില്‍ വന്ന് രാഷ്ട്രീയം പറഞ്ഞാല്‍ ഞാനും തിരിച്ച് പറയും. ഞാന്‍ പറഞ്ഞ് വരുമ്പോള്‍ തന്നെ എന്റെ പാര്‍ട്ടി ഏതാണെന്ന് ആളുകള്‍ക്ക് മനസ്സിലാവും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അധികം സംസാരിക്കില്ല. എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാന്‍ വേറൊരു പാര്‍ട്ടിയാണെന്നാണ്. എന്നാല്‍ സത്യം അതല്ല.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

4 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

10 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

40 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

47 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago