entertainment

11 സര്‍ജറികള്‍ വരെ അവള്‍ അഭിമുഖീകരിച്ചു, ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്, ശരണ്യയെ കുറിച്ച് സീമ ജി നായര്‍

നടി ശരണ്യയെ രോഗം വേട്ടയാടിയത് യാതൊരു ദയയും ഇല്ലാതെയാണ്. വേദനകളുടെ ലോകത്ത് നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിയെന്ന് കരുതിയപ്പോഴാണ് വീണ്ടും ശരണ്യയെ ട്യൂമര്‍ വേട്ടയാടിയത്. പുഞ്ചിരി നിറഞ്ഞ് തുളുമ്പിയിരുന്ന നടിയുടെ മുഖത്ത് സങ്കടത്തിന്റെ കരിനിഴല്‍ വീഴ്ത്തി വീണ്ടും രോഗം എത്തിയപ്പോള്‍ മലയാളികളുടെ ഹൃദയവും ഒന്നു പൊള്ളി.

ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തില്‍ എത്തിയ വിധിയെ ശരണ്യ ഒരിക്കല്‍ അതിജീവിച്ചതാണ്. ഇനി ഒരിക്കലും ആ രോഗം തനിക്ക് വരില്ല എന്ന് ആശ്വസിച്ച് ഇരിക്കുമ്പോഴാണ് വീണ്ടും വേദനിപ്പിച്ച് രോഗം എത്തിയത്. ശരണ്യയ്ക്ക് രോഗം വീണ്ടും പിടിപെട്ടുവെന്ന വാര്‍ത്ത അമ്മയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇത് അറിഞ്ഞതോടെ ശരണ്യയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.

ശരണ്യയുടെ സര്‍ജറി കഴിഞ്ഞ വിവരം സീമ ജി നയാരാണ് കഴിഞ്ഞ ദിവസം ആരാധകരെയും പ്രിയപ്പെട്ടവരെയും അറിയിച്ചത്. ഇപ്പോള്‍ വീണ്ടും ശരണ്യയെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് പുതിയ വിശേഷവുമായി എത്തുകയാണ് സീമ ജി നായര്‍.

സര്‍ജറി വിജയകരമായിരുന്നെങ്കിലും കടമ്പകള്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്ന് സീമ ജി നായര്‍ പറയുന്നു. ‘അവള്‍ പതിയെപതിയെ സുഖമായി വരുന്നു. ഡിസ്ചാര്‍ജ് ചെയ്യുകയാണ്. തുടര്‍ ചികിത്സയുംചെക്കപ്പും ഉള്‍പ്പെടെ ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. 11 സര്‍ജറികള്‍ വരെ അവള്‍ അഭിമുഖീകരിച്ചു. ഫിസിയോതെറപ്പി തുടരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ശരിക്കും അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യ.’ സീമ പറയുന്നു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

3 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

3 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago