ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. ഒരു നടിയെന്നതിൽ ഉപരി വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് സീമ ജി നായർ. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസിൽ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവർത്തനവുമായി സജീവമായ സീമ എടുത്തിയ സ്നേഹ സീമ എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പുത്രന് ജന്മദിനാശംസകൾ അറിയിച്ചാണ് നടി എത്തിയിരിക്കുന്നത്.
കുറിപ്പിങ്ങനെ,
എന്റെ മോൻ അപ്പുവിന്റെ പിറന്നാൾ ആണിന്ന്.. തീയതി അല്ല, നക്ഷത്രം.. 1997 ഏപ്രിൽ 8 (മീനമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ആയിരുന്നു ജനനം) തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടർ സിസ്റ്റർ ജോസിറ്റയായിരുന്നു എന്റെ ഡോക്ടർ.. അവനെ ഉച്ചക്ക് 1.24ന് എന്റെ കൈകളിലേക്ക് തരുമ്പോൾ സ്ത്രീ എന്ന നിലയിൽ എന്റെ ജീവിതത്തിനു പൂർണ്ണത വരികയായിരുന്നു.. പെൺകുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹം, പേരും തീരുമാനിച്ചു വെച്ചു ‘ആർച്ച ‘യെന്ന്..
അന്നെനിക്ക് നല്ല വയർ ഉണ്ടായിരുന്നു.. എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തയുടനെ എന്റെ കൂട്ടുകാർ വിളിച്ചു ബന്ധുക്കളോടു പറഞ്ഞു സീമക്ക് ഇരട്ട പെൺകുട്ടികൾ എന്ന്.. കാറും പിടിച്ചു ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കൾക്ക് കൂളായി ആശുപത്രി വരാന്തയിൽ നടക്കുന്ന എന്നെയാണ് കാണാൻ കഴിഞ്ഞത്.. അതൊക്കെ കൂട്ടുകാരുടെ തമാശ.. രണ്ട് പെൺകുട്ടികളെ കിട്ടിയില്ലേലും ഒരാളെ കിട്ടുമെന്ന് വിചാരിച്ചു.. അപ്പോളാണ് ഇയാളുടെ വരവ്.
അങ്ങനെ ആർച്ച, ആരോമൽ ആയി. ആഗ്രഹം തീർക്കാൻ കുഞ്ഞു ആരോമലിനെ പെൺ വേഷം കെട്ടിച്ചു ഫോട്ടോ എടുത്തു തൃപ്തിയായി. കുഞ്ഞിലേ കുറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈശ്വരന്റെ കൃപയാൽ എല്ലാം ശരിയായി.. അപ്പുവിന്റെ പിറന്നാളും പ്രശസ്തമായ കൊടുങ്ങല്ലൂർ അശ്വതി കാവുതീണ്ടലും ഇന്നാണ്.. എന്റെ മോന് എല്ലാ നന്മകളും നേരുന്നു.. ഈ കുറിപ്പിൽ നിന്നും ഇനി സോഷ്യൽ മീഡിയയിൽ എത്ര ഉപകഥകൾ ഉണ്ടാകുമെന്നറിയില്ല, എല്ലാവർക്കും നന്മകൾ നേരുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…