മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. ഇന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശരണ്യ മരണപ്പെടുന്നത്. മരണത്തിന്റെ വേദനയിലാണ് പ്രീയപ്പെട്ടവർ.
നടി ശരണ്യയുടെ വിയോഗത്തില്‍ വാക്കുകള്‍ ഇടറി നടി സീമ ജി നായര്‍. ശരണ്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മരണവാര്‍ത്ത സീമ സ്ഥിരീകരിച്ചു. “പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം, അവള് യാത്രയായി”, എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെടുകയായിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടർന്നു വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ കീമോയും തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കാൻസർ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…