entertainment

ശരണ്യ മരിച്ച വിവരം അമ്മ അറിയുന്നത് ഫോണിലൂടെ, ഷോക്കിൽ നിന്നു മോചിതയായിട്ടില്ല, സീമ ജി നായർ

കഴിഞ്ഞ ദിവസമാണ് നടി ശരണ്യ ശശി അന്തരിച്ചത്. നാളുകളായി അർബുദത്തോട് പടവെട്ടിയായിരുന്നു നടിയുടെ മരണം. ശരണ്യയുടെ വിയോഗവാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ശരണ്യയുടെ വിയോഗവാർത്ത എത്തിയത് മുതൽ സീമ ജി നായരെ കുറിച്ചായിരുന്നു ഏവരും ചോദിച്ചത്. ശരണ്യ സഹായിക്കാൻ എപ്പോഴും സീമ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്‌നേഹ സീമ എന്ന വീട് ഒരുക്കിയത് സീമ ജി നായരും ചേർന്നായിരുന്നു. ശരണ്യയുടെ ആരോഗ്യസ്ഥിതി മോശമായത് അറിഞ്ഞത് മുതൽ സീമയും ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു.

ഇപ്പോളിതാ ശരണ്യയുടെ അമ്മ ഇപ്പോഴും ആ വേദനയിൽ നിന്നും ഞെട്ടലിൽ നിന്നും പുറത്തു കടന്നിട്ടില്ലെന്ന് പറയുകയാണ് സീമ, വാക്കുകൾ, ശരണ്യ മരിക്കുമ്പോൾ അമ്മ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മോൾക്ക് വൈകുന്നേരത്തേക്കുള്ള ഭക്ഷണം കൊണ്ടുവരാൻ രാവിലെ പതിനൊന്നുമണിയോടെ വീട്ടിലേക്ക് പോയതാണ്. അതിനിടെയാണ്, ഒന്നരയോടെ ശരണ്യ മരിച്ചത്. അപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന ഞങ്ങൾ കുറച്ച് പേർക്ക് മാത്രമേ വിവരം അറിയുമായിരുന്നുള്ളൂ. ആരെങ്കിലും വീട്ടിലേക്ക് പോയി അമ്മയോട് സാവധാനം കാര്യം പറയാം എന്നായിരുന്നു പ്ലാൻ.

പക്ഷേ കാര്യങ്ങൾ മറ്റൊരു വഴിക്കാണ് നീങ്ങിയത്. അതായത്, ശരണ്യ മരിച്ച വിവരം എങ്ങനെയോ ലീക്കായി. അതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നു. ശരണ്യയുടെ ഫോൺ അമ്മയുടെ കയ്യിലായിരുന്നു. നെറ്റ് ഓണായിരുന്നതിനാൽ അവയിൽ ചിലതിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ കാണിച്ചു. അതിൽ ആദരാഞ്ജലികൾക്കൊപ്പം ശരണ്യയുടെ ഫോട്ടോ കണ്ട് അമ്മ ഓപ്പൺ ആക്കി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത് – മകൾ മരിച്ചെന്ന്! എങ്ങനെ ഒരു അമ്മയുടെ സമനില തെറ്റാതിരിക്കും. അമ്മയെ വിവരം അറിയിക്കാൻ ആശുപത്രിയിൽ നിന്നു തിരിച്ചവർ പകുതി വഴിയെത്തും മുമ്പേ അമ്മ വിവരം അറിഞ്ഞു. ഇപ്പോഴും അതിന്റെ ഷോക്കിൽ നിന്നു ചേച്ചി മോചിതയായിട്ടില്ല. ഭയങ്കര കരച്ചിലാണ്. കണ്ടു നിൽക്കുക പ്രയാസം. ആർക്കും ആശ്വസിപ്പിക്കാനാകുന്നില്ല. മകളായിരുന്നു ചേച്ചിയുടെ ലോകം. മോൾക്കു വേണ്ടിയായിരുന്നു ആ ജീവിതം

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

2 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

2 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago