entertainment

മുണ്ട് വിരിച്ച് പിടിച്ചു, നീ ഡ്രസ് മാറിക്കോളാൻ പറഞ്ഞു. ഞാൻ വിറച്ച് പോയി, കാരണം ഈ മുണ്ടിന്റെ മറവിൽ എങ്ങനെ ഡ്രസ് മാറും- സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. ഒരു നടിയെന്നതിൽ ഉപരി വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് സീമ ജി നായർ. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസിൽ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവർത്തനവുമായി സജീവമായ സീമ എടുത്തിയ സ്‌നേഹ സീമ എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോളിതാ സുകുമാരിയമ്മയ്ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവം പങ്കിടുകയാണ് സീമ.

സുകുമാരിയമ്മയോ‌ട് എനിക്ക് കുറച്ച് കൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയിൽ നിന്നും കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവർക്കും കൊടുക്കും. കിട്ടുന്ന പൈസയിൽ പാതിയും ഓരോ സാധനങ്ങൾ മേടിച്ച് ആൾക്കാർക്ക് കൊടുക്കും. ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നിൽക്കുകയാണ്. വസ്ത്രം മാറണം.

കടലിന് അടുത്തുള്ള അം​ഗൻവാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിം​ഗ് നടക്കുന്നത്. ഡ്രസ് മാറ്റാൻ ഒരു മാർ​ഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കൺഫ്യൂഷൻ. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാൻ പറഞ്ഞു. കെട്ടിടത്തിന്റെ മൂലയിലേക്ക് കൊണ്ട് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാൻ പറഞ്ഞു. ഞാൻ വിറച്ച് പോയി. കാരണം ഈ മുണ്ടിന്റെ മറവിൽ എങ്ങനെ ഡ്രസ് മാറും.

അമ്മ ഈ രണ്ട് കൈയിലും മുണ്ട് നീട്ടിപ്പിടിച്ച് ഞാനല്ലേ പറയുന്നത്, മാറിക്കോളാൻ പറഞ്ഞു. ഞാൻ ഡ്രസ് മാറിയ ശേഷം നീ മുണ്ട് ഇങ്ങനെ പിടിക്കെന്ന് പറഞ്ഞു. അമ്മയും വസ്ത്രം മാറി. സുകുമാരിയമ്മ ആയിരത്തോളം പടങ്ങളിൽ അഭിനയിച്ച ​ഗ്രേറ്റ് ആർട്ടിസ്റ്റാണ്. ആ അമ്മയാണ് ഒന്നും വിഷമിക്കേണ്ടെന്ന് വന്ന് പറഞ്ഞത്. ഞാൻ ഇന്നലെ വന്ന ചെറിയൊരു ആർട്ടിസ്റ്റാണ്.

ഇന്ന് കാരവാനില്ലെങ്കിൽ ഡ്രസ് മാറ്റാൻ പറ്റില്ല. എല്ലാ സൗകര്യങ്ങൾ കൊടുത്താൽ പോലും പ്രശ്നമാണ്. സുകുമാരിയമ്മയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും സീമ ജി നായർ വ്യക്തമാക്കി. കെപിഎസി ലളിത, കവിയൂർ പൊന്നമ്മ തുടങ്ങിയ നടിമാരും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് സീമ ജി നായർ പറഞ്ഞു.

Karma News Network

Recent Posts

ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി, മമതയ്ക്കും സ്പീക്കർക്കും ഗവർണറുടെ കനത്ത തിരിച്ചടി

കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…

25 mins ago

മാർപ്പാപ്പ ഇന്ത്യയിലേക്ക്, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം

ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…

31 mins ago

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

60 mins ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

2 hours ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

2 hours ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

3 hours ago