Home entertainment ശരണ്യ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, വീടുപോലും ചിലർ വിവാദമാക്കുന്നു, സീമ

ശരണ്യ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, വീടുപോലും ചിലർ വിവാദമാക്കുന്നു, സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. എന്നാൽ ശരണ്യക്ക് വീണ്ടും വയ്യാതാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും. അതിനിടെ പിന്നാലെ ശരണ്യയെ കോവിഡും പിടികൂടിയിരുന്നു.

കീമോതെറാപ്പിക്കായി ജൂൺ 3ന് ആർസിസിയിലേക്ക് മാറ്റാനിരിക്കെയാണ് കഴിഞ്ഞ മെയ് 23ന് കോവിഡ് സ്ഥിരീകരിച്ചത്. 38 ദിവസമായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ശരണ്യയ്ക്ക് എന്ന് ആശുപത്രി വിടാം എന്ന കാര്യവും പറയാൻ പറ്റാത്ത സ്ഥിതിയാണ്. ശരണ്യയുടെ ആരോ​ഗ്യ വിവരം പങ്കുെവ്കകുകയാണ് സീമ.

ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക 3 നേരം കഴിക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് ശരണ്യയും കുടുംബവും കടന്നുപോകുന്നത്. എന്നാൽ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ്. വീടു വെച്ച സമയത്ത് പലരും 1400 സ്ക്വയർ ഫീറ്റിന്റെ വീട് വേണമായിരുന്നോ എന്നൊക്കെ ചോദിച്ചു, അതിനു പിന്നിലെ സത്യാവസ്ഥ അറിയാത്തവരാണ് അങ്ങനെയൊക്കെ സംസാരിക്കുന്നത്. 900 സ്ക്വയർ ഫീറ്റിന്റെ പ്ലാനാണ് തങ്ങൾ ചെയ്തത്,എന്നാൽ അമേരിക്കയിൽ നിന്നും രണ്ടു പേർ വിളിച്ച് അൽപം കൂടി സൗകര്യമുള്ള വീട് ആ കുട്ടിക്ക് വെച്ച് നൽകൂ എന്നാവശ്യപ്പെട്ടു, അതിനുള്ള സഹായം അവർ നൽകാമെന്നും പറഞ്ഞു. അങ്ങനെയാണ് വീടിന്റെ സൗകര്യം അൽപം കൂടി കൂട്ടിയത്. പക്ഷേ അതുപോലും ചർച്ചയാക്കുന്ന സാഹചര്യത്തിൽ ഇനി ആരോടെങ്കിലും സഹായം ചോദിച്ചാൽ എനിക്കെതിരെയും ചിലരെങ്കിലും സംസാരിക്കും. അതുകൊണ്ട് പ്രാർത്ഥന വേണം,കരുതൽ വേണം എന്ന രീതിയിലൊക്കെയാണ് ഞാൻ ഇപ്പോൾ പറയുന്നത്. അത് മനസ്സിലിക്കുന്ന നല്ല മനസ്സുകൾ കൂടെ ഉണ്ടാവും എന്നാണ് പ്രതീക്ഷ

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞസ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.