entertainment

ഒപ്പം അഭിനയിക്കുന്നവര്‍ പറഞ്ഞപ്പോഴാണ് നായിക താനാണെന്ന് മനസിലായത്, അവളുടെ രാവുകളെ കുറിച്ച് സീമ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. സംവിധായകന്‍ ഐ വി ശശിയാണ് സീമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹ ശേഷം നടി സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. സീമ നായികയായി എത്തിയ അവളുടെ രാവുകള്‍ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റികളില്‍ ഒന്നാണ്. താരം ഇപ്പോള്‍ സിനിമയിലും മിനിസ്‌ക്രീനിലുമൊക്കെ സജീവമാണ്.

എണ്‍പതുകളിലെ തിരക്കേറിയ നായിക നടിയായിരുന്നു സീമ. നൃത്തത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. മഹായാനം എന്ന ചിത്രത്തിന് ശേഷം സീമ പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് സീമ സിനിമ രംഗത്തേക്ക് തിരികെ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ ആണ് സീമ സിനിമ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പല നടിമാരും ചെയ്യാന്‍ മടിച്ചിരുന്ന വേഷമാണ് ആദ്യ ചിത്രത്തില്‍ തന്നെ സീമ അവതരിപ്പിച്ചത്. ലൈം?ഗീക തൊഴിലാളിയായ രാജി എന്ന പെണ്‍കുട്ടിയായി അവരുടെ രാവുകളില്‍ ഗംഭീര അഭിനയമാണ് കാഴ്ച വെച്ചത്. അതും പത്തൊമ്പതാം വയസ്സില്‍.

ഇപ്പോള്‍ അവളുടെ രാവുകള്‍ എന്ന ചിത്രത്തെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സീമ. താനാണ് ചിത്രത്തിലെ നായിക എന്ന് വളരെ വൈകിയാണ് അറിഞ്ഞത് എന്നാണ് സീമ പറയുന്നത്. ഒരു സുപ്രഭാതത്തിലാണ് ശശിയേട്ടന്‍ പറയുന്നത് അവളുടെ രാവുകളിലെ ഹീറോയിന്‍ താനാണെന്ന്. ഇയാളെന്താണ് ചെയ്യാന്‍ പോവുന്നതെന്ന് താന്‍ ആലോചിച്ചു. അങ്ങനെ മേക്കപ്പ് ടെസ്റ്റ് നടത്തി ഫോട്ടോ എടുത്തു. അതൊന്നും കൊള്ളില്ലെന്ന് ശശിയേട്ടന്‍ പറഞ്ഞു.

വൈകീട്ട് തലയിലെ എണ്ണയെല്ലാം കളഞ്ഞ് മുടി കഴുകി വരാന്‍ പറഞ്ഞു. അങ്ങനെയെടുത്ത ഫോട്ടോ എല്ലാം നന്നായി. ഷൂട്ടിംഗ് തുടങ്ങാന്‍ നേരത്ത് ശശിയേട്ടന്‍ പറഞ്ഞു, തീരുമാനമായിട്ടില്ല. നോക്കിയിട്ട് മാത്രമേ സീമ ഇതില്‍ അഭിനയിക്കൂവെന്ന്. നായികയാണെന്ന് ആരോടും പറയാതിരുന്നത് നന്നായി എന്ന് അപ്പോള്‍ തോന്നിയെന്ന് സീമ ജെ.ബി ജങ്ഷന്‍ എന്ന പരിപാടിയില്‍ പറഞ്ഞു. തന്നെ നായികയാക്കി തന്നെ ഷൂട്ടിംഗ് ആരംഭിച്ചുവെന്ന് കൂടെ അഭിനയിക്കുന്നവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. അത്തരമൊരു കഥാപാത്രം ചെയ്യുന്നതില്‍ വിഷമമൊന്നും തോന്നിയില്ല, അഭിനയിക്കുകയല്ലേ എന്നാണ് ചിന്തിച്ചത്.- സീമ വ്യക്തമാക്കി.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

5 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

6 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago