ന്യൂഡല്‍ഹി: രാജ്യത്ത് പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും ദുര്‍ബലമാകുന്നു എന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ജനങ്ങളെ തെറ്റിധരിപ്പിച്ചു. വിശ്വാസികളായ അനുഭാവികളെ പാര്‍ട്ടി പാളയത്തില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും. ബംഗാളില്‍ ബിജെപിക്കും തൃണമൂലിനുമെതിരെ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നത്. കേരളം, ബംഗാള്‍ തുടങ്ങി സിപിഎമ്മിന്റെ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും ഉണ്ടായ വോട്ട് ചോര്‍ച്ചയും, ദയനീയ പരാജയവും കമ്മിറ്റി വിലയിരുത്തി. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്രകമ്മിറ്റിയ്ക്ക് കത്തയച്ചിരുന്നു. കേരളത്തില്‍ സിപിഎം ജനങ്ങളില്‍ നിന്ന് അകന്നത് ഗൗരവമായി പരിശോധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…
കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…
കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…
ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…
തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…