entertainment

വിജയ് യേശുദാസിന്റെ വീട്ടിലെ മോഷണം ദുരൂഹതയിലേക്ക്? സംഭവത്തിൽ ട്വിസ്റ്റ്

മാർച്ച് മാസത്തിലായിരുന്നു ഗായകൻ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം നടന്നത് . ചെന്നൈയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തു. സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വമ്പൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. മോഷണം നൽകിയെന്ന പരാതി വ്യാജമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നതെന്ന് പ്രമുഖ ക്രൈം റിപ്പോർട്ടർ ആയ സെൽവരാജ് പറയുന്നു. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ദർശന നൽകിയ പരാതിയെ കുറിച്ചാണ് സെൽവരാജ് പറയുന്നത്.

വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന്, കഴിഞ്ഞ മാർച്ച് മുപ്പതാം തിയതിയാണ് വിജയ് യേശുദാസിന്റെ ഭാര്യ ദർശന പരാതി ഫയൽ ചെയ്തത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ സംഭവിച്ച മോഷണത്തിന്റെ തനി പകർപ്പ് എന്നത് പോലെ ദർശനയുടെ വീട്ടിലെ ലോക്കറിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.

രണ്ടു ജോലിക്കാരെ ഒരുമിച്ചിരുത്തിയും, എല്ലാ ജോലിക്കാരെയും വെവ്വേറെ ഇരുത്തിയുമെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്തു എങ്കിലും, കേസിനെ മുന്നോട്ടു കൊണ്ടുപോകാവുന്ന യാതൊരു വിധ തെളിവുകളും, സൂചനകളും പൊലീസിന് ലഭിച്ചില്ല. ദർശനയുടെ വീട്ടിലെ ലോക്കറിന് ഒരു സീക്രട്ട് കോഡ് ഉണ്ട്. ആ കോഡ് ഉപയോഗിച്ചാൽ മാത്രമേ ലോക്കർ തുറക്കാൻ സാധിക്കൂ. ആ കോഡ് ആകെ അറിയാവുന്ന ആൾ ദർശന മാത്രമാണ്. ദർശനയെ ചോദ്യം ചെയ്തപ്പോൾ ഒരുപക്ഷെ താൻ ലോക്കർ അടയ്ക്കാൻ മറന്നിരിക്കും എന്നായിരുന്നു മറുപടി. ഐശ്വര്യയുടെ വീട്ടിൽ സംഭവിച്ചത് അങ്ങനെയായിരുന്നു, ലോക്കർ അടയ്ക്കാൻ മറന്നത് മൂലമാണ് മോഷണം നടന്നത്. അതുകൊണ്ട് തന്നെ ദർശന പറഞ്ഞത് പോലൊരു സാധ്യത തള്ളിക്കളയാനും സാധിക്കുമായിരുന്നില്ല.

ഒന്നുകിൽ മോഷണം നടന്നു എന്നതൊരു കള്ളക്കേസ് ആയിരിക്കണം, അല്ലെങ്കിൽ വിജയ് യേശുദാസോ, ദർശനയോ ലോക്കറിൽ ഇരിക്കുന്ന സ്വർണ്ണം ആർക്കെങ്കിലും എടുത്തു കൊടുത്തിരിക്കണം. ഇത് രണ്ടും അല്ലാതെ സ്വർണ്ണം നഷ്ടപ്പെടാൻ യാതൊരു സാധ്യതയുമില്ല എന്ന് പോലീസ് അനുമാനിച്ചു.

വിജയ് യേശുദാസുമായുള്ള വിവാഹത്തിന് ദർശനയുടെ രക്ഷിതാക്കൾ സമ്മാനിച്ച ആഭരണങ്ങൾ ആണ് മോഷ്ടിക്കപ്പെട്ടത്. വീട്ടിൽ നിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടു എന്ന പരാതിയിന്മേൽ കൂടുതൽ വ്യക്തത ആവശ്യം ഉള്ളതുകൊണ്ട്, ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എങ്കിലും വിജയ് യേശുദാസോ, പരാതിക്കാരിയായ ദർശനയോ സ്റ്റേഷനിൽ വരാൻ തയ്യാറായില്ല. ഞങ്ങൾ രണ്ടു മൂന്നു തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു എങ്കിലും, വിവരങ്ങൾ കൈമാറാൻ ഇരുവരും വരുന്നില്ല.

ഈ സേവനം സാധാരണ ആളുകൾക്കും സാധിക്കും. വീട്ടിലെ ടിവി അടക്കം എല്ലാ സാധനങ്ങളും ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇവയെല്ലാം നഷ്ടപ്പെട്ടാൽ മോഷണമുതൽ കണ്ടെത്തേണ്ട ആവശ്യം പോലുമില്ല, പോലീസിൽ പരാതി നൽകി ഒരു FIR രജിസ്റ്റർ ചെയ്തതിന്റെ കോപ്പി സമർപ്പിച്ചാൽ തന്നെ നഷ്ടപ്പെട്ട മുതലിനു തുല്യമായ തുക ഉപഭോക്താവിന് ലഭിക്കും. പോലീസ് FIR ഉണ്ടെങ്കിൽ മാത്രം ഇൻഷുറൻസ് തുക നേടാം

ഈ കേസ് അടുത്ത ഘട്ടത്തിലേയ്ക്ക് പോകണം എങ്കിൽ പരാതി നൽകിയവർ തന്നെ കൂടുതൽ വിവരങ്ങൾ നൽകണം. ദർശന നൽകിയ പരാതി സത്യമാണെങ്കിൽ കൂടി, അവർ സഹകരിക്കാതെ പൊലീസിന് പരിഹരിക്കാൻ സാധിക്കില്ല. ഒരു ലോക്കറിന്റെ പാസ് വേഡ് എന്നത് ഒരാൾക്ക് മനഃപാഠം ആക്കാനോ, കയ്യിൽ എഴുതി കൊണ്ട് പോയി തുറക്കാനോ ഒന്നും എളുപ്പമുള്ള ഒന്നല്ല.

ഒരു സെലബ്രിറ്റിയുടെ ഭാര്യ പരാതി നൽകിയിട്ടും പൊലീസ് വില നൽകുന്നില്ല, ഒരു സെലിബ്രിറ്റിക്ക് പോലും വില നൽകാത്ത നാട്ടിൽ സാധാരണക്കാരന് എന്ത് നീതി കിട്ടാൻ ആണ്, ഐശ്വര്യ രജനികാന്തിനെ സഹായിച്ചു, വിജയ് യേശുദാസിനെ സഹായിക്കാൻ വയ്യ; ഇങ്ങനെ ഒരുപാട് പഴി പോലീസിന് കേൾക്കേണ്ടി വരും എന്നതാണ് ഞങ്ങളെ അലട്ടുന്ന പ്രശ്നം. ദർശന കാര്യങ്ങൾ വിശദീകരിക്കാത്ത കാലത്തോളം ഈ പ്രശ്നം പരിഹരിക്കാൻ ആർക്കും സാധിക്കില്ല. എന്നുമാണ് ക്രൈം സെൽവരാജ് ഗലാട്ട ടിവിയോട് പറഞ്ഞത്.

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

13 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

49 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago