topnews

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ്, സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

ഡൽഹി : ഈ മാസം 23ന് സർവീസിൽ നിന്നും വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ വക അസാധാരണ യാത്രയയപ്പ് നൽയതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി ലഭിച്ചു. ജൂഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണിതെന്ന് കാട്ടിയാണ് പരാതി.

സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതിക്കാരൻ. സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിൽ പറയുന്നുണ്ട്. കോവളത്തെ സ്വകാര്യ ​ഹോട്ടലിലാണ് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോ​ഗസ്ഥരും യാത്രയയപ്പിനെത്തി.

സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്ന കീഴ് വഴക്കം നിലനിൽക്കുമ്പോഴാണ് അതൊക്കെ മറികടക്കുന്ന യാത്രയയപ്പു പരിപാടി നടന്നത്. ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, കെഎൻ ബാല​ഗോപാൽ, കെ രാജൻ, തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും പങ്കെടുക്കുകയുണ്ടായി.

സർക്കാരും ചില ജഡ്ജിമാരും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്നു ജനങ്ങൾ സംശയിക്കാൻ ഇടയാക്കുന്നതാണ് ഈ നടപടി. അതേസമയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസാദാരണമായ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ഇത് ഒരു വിചിത്ര സംഭവമാണ്, മുഖ്യമന്ത്രിയും നാലഞ്ചു മന്ത്രിമാരും ഫൈവ്സ്റ്റാർ ഹോട്ടലിൽ രഹസ്യമായി യാത്രയയപ്പ് നൽകേണ്ട സ്ഥാനമല്ല ചീഫ് ജസ്റ്റിസിന്റേതെന്നും കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും ആദരവ് തോന്നിയത് വലിയ കാര്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

ലാവലിന്‍ കേസില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ വളരെ മോശപ്പെട്ട രീതിയിലാണ് പണ്ട് യാത്രയാക്കിയത്. എസ്എഫ്‌ഐക്കാരേയും ഡിവൈഎഫ്‌ഐക്കാരേയും ഹൈക്കോടതിയുടെ മുമ്പിലേക്കയച്ച് പ്രകടനം നടത്തിച്ച് നാടുകടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

12 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

36 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

55 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago