entertainment

ഷറഫുദ്ദീന്‍ സ്വപ്രയത്‌നത്തിലൂടെ ഉയര്‍ന്നു വന്നയാളാണ്, അണ്ടര്‍റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്ന് സെന്ന ഹെഗ്ഡെ

ഷറഫുദ്ദീന്‍ ഒരു നടനെന്ന നിലയില്‍ അണ്ടര്‍റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്ന് ചലച്ചിത്ര സംവിധായകന്‍ സെന്ന ഹെഗ്ഡെ. ഒരു മിനുട്ടിനുള്ള റോളിനാണെങ്കില്‍ പോലും ഷറഫുദ്ദീന്‍ നല്‍കുന്ന കഠിനാധ്വാനവും, ആത്മസമര്‍പ്പണവും പരാമര്‍ശിക്കേണ്ടത് തന്നെയാണ് എന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്‌പ്രെസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന സിനിമയാണ്, 1744 ഡബ്ല്യൂ.എ. സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത് ഷറഫുദ്ദീനാണ്. ശ്രീരാജ് രവീന്ദ്രനും, അര്‍ജുന്‍ ബിയുമായി ഹെഗ്ഡെ വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സെന്ന ഹെഗ്‌ഡേയുടെ വാക്കുകള്‍

‘തുടക്കം മുതലേ മനസില്‍ കണ്ടത് ഷറഫുദ്ദീനെയായിരുന്നു. മലയാളത്തില്‍ നിലവിലുള്ളതില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് ഷറഫുദ്ദീന്‍. അവസാനം ഷറഫുദ്ദീനെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വരെ ആലോചിച്ച് നോക്കൂ. സ്വപ്രയത്‌നത്തിലൂടെ ഉയര്‍ന്നു വന്നയാളാണ്,’ സെന്ന ഹെഗ്‌ഡേ പറഞ്ഞു.

‘പ്രകടത്തിനനുസരിച്ചുള്ള സ്ഥിരത അദ്ദേഹത്തിനുണ്ട്. ഒരു മിനുട്ടിനുള്ള റോളിനാണെങ്കില്‍ പോലും അതിനായി
ഷറഫുദ്ദീന്‍ നല്‍കുന്ന കഠിനാധ്വാനവും, ആത്മസമര്‍പ്പണവും ഒരോ ഡീറ്റെയിലിംഗും റിസര്‍ച്ചും പരാമര്‍ശിക്കേണ്ടത് തന്നെയാണ്. ഷറഫുദ്ദീന്‍ ചെയ്യുന്ന ഏത് ചെറിയ റോളും ശ്രദ്ധിക്കപ്പെടും. ഞങ്ങള്‍ക്ക് ഭാഗ്യമുള്ളതിനാല്‍ ഈ ടീമില്‍ കിട്ടി. അദ്ദേഹത്തിന്റെ കഴിവിനോട് നീതി പുലര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

8 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

15 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

48 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

50 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago