kerala

മാതാപിതാക്കളുടെ ഏക മകൾ, കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ, നോവായി പ്രിയയുടെ പിതാവിന്റെ വാക്കുകൾ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം മരണപ്പെട്ട നടി പ്രിയയുടെ വിയോഗം സഹപ്രവർത്തകരും ആരാധകരും ഞെട്ടലോടെയായിരുന്നു കേട്ടത്. എട്ട് മാസം ഗർഭിണിയായിരുന്ന പ്രിയ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മകളുടെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. ഈ അവസരത്തിൽ പ്രിയയുടെ പിതാവിന്റെ വാക്കുകൾ ഏവരുടെയും കണ്ണ് നനയ്ക്കും.

നിലവിൽ പ്രിയയുടെ കുഞ്ഞ് ഐസിയുവിൽ തുടരുകയാണ്. ‘എന്റെ ഒരേയൊരു മകളാണ്. അവൾ മാത്രമെ ഉള്ളൂ ഞങ്ങൾക്ക്… ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ പ്രിയയ്‌ക്ക് ഡയേറിയ പിടിപെട്ടു. ഓപ്പറേഷൻ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ മകളെ രക്ഷിക്കാനായില്ല… എട്ടാം മാസം തികയുന്നതെ ഉണ്ടായിരുന്നുള്ളൂ. പ്രിയ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുഞ്ഞിന്റെ അവസ്ഥയും വളരെ മോശമാണ്.

മറ്റേതെങ്കിലും ആശുപത്രിയിലേയ്‌ക്ക് മാറ്റിയാലും ജീവൻ രക്ഷിക്കുക ബുദ്ധിമുട്ടാണ്’. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം നേടിയ നടി ഡോ. പ്രിയ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാത്തതെ തുടർന്ന് അന്തരിച്ചത്. ടെലിവിഷൻ താരം കിഷോർ സത്യയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മരണവാർത്ത പങ്കുവെച്ചത്.

karma News Network

Recent Posts

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

10 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

43 mins ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

1 hour ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

2 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

2 hours ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

2 hours ago