entertainment

നിന്നെ കണ്ടാല്‍ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ടെന്ന് അമ്പലത്തില്‍ വെച്ച് അമ്മമാര്‍ പറഞ്ഞു, സ്വന്തം സുജാതയിലെ റൂബി പറയുന്നു

സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് അനു നായര്‍. പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രമായ റൂബിയെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അനു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ അമ്പലത്തിലൊക്കെ പോകുമ്പോള്‍ അവിടെ കാണാറുള്ള പ്രായം ചെന്ന അമ്മമാരൊക്കെ വന്ന് തന്നോട് ‘നിന്നെ കണ്ടാല്‍ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ട്’ എന്നൊക്കെ പറയാറുണ്ടെന്ന് താരം പറഞ്ഞു.

ജീവിതത്തില്‍ എന്തെങ്കിലും വില്ലത്തരം ചെയ്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ തമാശക്ക് ഒരു ചെക്കന്റെ പഠിത്തം മുടക്കിയിട്ടുണ്ടെന്ന് അനു നായര്‍ പറഞ്ഞു. കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ തമാശക്ക് ക്ലാസിലെ ഒരു പയ്യനെ വിളിക്കാറുണ്ടായിരുന്നു. വേറൊന്നു പെണ്‍കുട്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ആ പയ്യനെ താരം പറ്റിക്കാറുണ്ടായിരുന്നു. എന്നാല്‍ ആ പയ്യന്‍ ശരിക്കും അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ടെന്ന് വിശ്വസിച്ചു. അയാളെ ഇഷ്ട്ടം ഉള്ള ഒരു കുട്ടിയാണ് വിളിക്കുന്നതെന്ന് കരുതിയെന്നും എന്നാല്‍ താനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പറ്റിച്ചതാണെന്ന് മനസിലായെന്നും അതോടുകൂടി പഠിത്തം നിര്‍ത്തി പോവുകയാണ് ഉണ്ടായതെന്നും നടി വ്യക്തമാക്കി.

അന്ന് മൊബൈല്‍ ഫോണ്‍ കയ്യില്‍ കിട്ടിയ സമയം ആയിരുന്നു, അന്ന് എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് സുഹൃത്തുക്കള്‍ എല്ലാവരും ഇരുന്നപ്പോള്‍ ക്ലാസ്സിലെ ഏറ്റവും പാവമായിരുന്നു പയ്യനെ പറ്റിക്കാം എന്ന് കരുതി ചെയ്തതാണ്. എന്നാല്‍ നാണക്കേട് കാരണം ആ പയ്യന്‍ പഠനം നിര്‍ത്തി പോയി. അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. അതാണ് തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കുറ്റബോധം.

വളരെ സ്‌നേഹമുള്ള ക്രൂ ആണ് സ്വന്തം സുജാതയുടേത്. തനിക്ക് ഏറ്റവും പ്രീയപെട്ടത് സ്വാതികയും മാനവും ആണ്. അവരുമായി റീല്‍സൊക്കെ ഉണ്ടാക്കി കളിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ തുടക്കത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നെഗറ്റീവ് റോളുകള്‍ ചെയ്യുമ്പോള്‍ അങ്ങനെയല്ലേ വരൂ എന്ന് ആദ്യമൊക്കെ കരുതിയെന്നും എന്നാല്‍ ഇപ്പോള്‍ നല്ല രീതിയില്‍ പ്രശംസകള്‍ ലഭിക്കാറുണ്ട്. താന്‍ മകള്‍ക്ക് സീരിയല്‍ കാണിക്കാറില്ലെന്നും അടുത്തിടെ ബന്ധുക്കള്‍ പറഞ്ഞത് കേട്ട് അമ്മ ഇത്രെയും വലിയ വില്ലത്തി വേഷമാണോ ചെയ്യുന്നതെന്ന് ചോദിച്ചു.- അനു പറഞ്ഞു.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

22 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

40 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

55 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 hours ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago