entertainment

ഒളിച്ചുതാമസിക്കുകയണോ, മറുപടിയുമായി രസ്‌ന രംഗത്ത്

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി രസ്ന. സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് അവര്‍ അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷയാകുന്നത്. രസ്നയെ പിന്നീട് പൊതുപരിപാടികളിലൊന്നും കണ്ടിരുന്നില്ല. ഇതോടെ നിരവധി ഗോസിപ്പുകളാണ് നടിയെ കുറിച്ച് പുറത്തുവന്നത്. രസ്നയെ ആരോ ഒളിപ്പിച്ച് താമസിപ്പിക്കുകയാണെന്നുമായിരുന്നു പ്രചാരണം. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിക്കുകയാണ് താരം.

ഞാന്‍ ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്. ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാത്തത്.

ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. വ്യാജ പ്രചാരണങ്ങള്‍ നടത്തിയവരോടായി നടി പറഞ്ഞു. ന്റെ പേരില്‍ നിരവധി ഫേസ് ബുക്ക് അക്കൗണ്ടുകളുണ്ടെന്നും എന്നാല്‍ അതൊന്നും താനല്ല ഉപയോഗിക്കുന്നതിനും അതിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ല എന്നും രസ്ന വ്യക്തമാക്കി. എന്നെ സ്നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാന്‍ വളരെ സന്തോഷമായാണ് ഇപ്പോള്‍ ജീവിക്കുന്നത്. രസ്ന പറയുന്നു

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

23 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

40 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago