kerala

ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ചു, രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്

തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോകവേ വൈക്കത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്. അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.

ജനറൽ കംപാർട്ട്മെന്റിൽ സീറ്റ് കിട്ടാത്തതിനാൽ ഇരുവരും വാതിലിനു സമീപം പുറത്തേക്ക് കാലുകളിട്ട് ഇരിക്കുകയായിരുന്നു. നിലവിളിയും യാത്രക്കാരുടെ ബഹളവും കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു കംപാർട്ട്മെന്റിൽ നിലത്തു വീണുകിടക്കുന്ന വിദ്യാർത്ഥികളെ കണ്ടത്. പാദങ്ങളിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.

അതിനിടെ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മുണ്ട് ഉപയോഗിച്ച് നജ്മുദ്ദീൻ മുറിവുകൾ കെട്ടി. ട്രെയിൻ വൈക്കത്തെത്തിയപ്പോൾ ഇരുവരെയും അവിടെ ഇറക്കി ആംബുലൻസിൽ കോട്ടയത്തെത്തിച്ചു ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു പേർക്കും ഇടതു കാലിനാണ് കൂടുതൽ പരുക്ക്. മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. തിരുവനന്തപുരത്ത് ഷെഫാണ് നജ്മുദ്ദീൻ. ഉച്ചയാേടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ജോലിസ്ഥലത്തേക്ക് പോയത്.

Karma News Network

Recent Posts

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

2 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

22 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

23 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

49 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

60 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

1 hour ago