national

ക്ഷേത്രത്തിലെ നിവേദ്യമായ കാടിവെള്ളത്തിൽ കുറ്റിചൂലു മുക്കി തലയിൽ ഒഴിച്ച് തലയിൽ തൊഴിക്കും,’സേർത്താണ്ടി വേഷം’ ചർച്ചയായി

ചെന്നൈ . തമിഴ്നാട്ടിലെ വേദസന്തൂരിലെ കിഴവന്നൂർ എന്ന ദേശത്തെ കാളിയമ്മൻ ക്ഷേത്രത്തിലെ ‘സേർത്താണ്ടി വേഷം’ എന്ന ക്ഷേത്രാചാരം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ചയാവുകയാണ്. ‘സേർത്താണ്ടി വേഷം കെട്ടാമെന്നു നേർച്ചയെടുക്കുന്ന ഭക്തർ ‘തിരുവിഴ’ നടക്കുന്ന ദിവസം പറകൊട്ടി കോവിലിലെത്തുകയാണ് പതിവ്. സേർത്താണ്ടി വേഷം കെട്ടാമെനന്നായിരിക്കും അവരുടെ നേർച്ച. നേർച്ചയെടുത്ത ഭക്തർ ഉത്സവ ദിവസം കൂട്ടം കൂട്ടമായി വാദ്യമേളങ്ങളൊക്കെ കൊട്ടിപ്പാടിയാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.

തീച്ചതിയെടുക്കൽ, പൂക്കുഴിയിറക്കൽ, പൊങ്കൽ മുറിക്കൽ തുടങ്ങി നിരവധി ആചാരങ്ങൾ ക്ഷേത്രത്തിൽ ഉണ്ടെങ്കിലും സേർത്താണ്ടി വേഷമാണ് ഭക്തർ എന്തിനേക്കാളും മുഖ്യമായി കാണുന്നത്. നിറങ്ങൾ മുഖത്ത് പൂശി സേർത്താണ്ടി വേഷകാരായി എത്തുന്നവർ തലയിൽ ഒരു മൺകലമോ കുടമോ കൊണ്ടുവരും. അതിലൊരു കുറ്റിച്ചൂലും ഉണ്ടാവും. ചിലർ ചെരുപ്പുമാല ഇട്ടായിരിക്കും വരുന്നത്. തനിക്കുള്ളതിൽ വെച്ച് ഏറ്റവും മോശമായ കീറിപ്പറിഞ്ഞ വസ്ത്രമായിരിക്കും ധരിച്ചിട്ടുണ്ടാവുക.

ക്ഷേത്രണത്തിൽ കുമ്പിട്ടു വിചിത്ര വേഷക്കാർ ക്ഷേത്രത്തിന് മുന്നിലെ ചളിവെള്ളക്കെട്ടിൽ നിരന്നിരിക്കുകയാണ് പതിവ്. കന്നുകാലികൾക്കുള്ള കാടിവെള്ളവും പഴഞ്ചോറുമാണ് ഇവർക്ക് നിവേദ്യം നൽകുന്നത്. കാർമികർ ഇതൊരു പാത്രത്തിൽ കൊണ്ടുവന്ന് ചെരിപ്പും ചൂലും മുക്കി വേഷക്കാരുടെ തലയിലൊഴിക്കുകയാണ് ചെയ്യുക. ശേഷം തലയിൽ കാലുയർത്തി ഒരു ചവിട്ടും കൊടുക്കും.

സേർത്താണ്ടി വേഷം കിട്ടിയവർ തുടർന്ന് ക്ഷേത്രക്കുളത്തിൽ പോയിക്കുളിച്ച് നേർച്ചക്കടം പൂർത്തിയാക്കിയതായി കണക്കാക്കും. ശരീരത്തിൽ ചെളി പുരട്ടുന്നത് ഉഷ്ണരോഗങ്ങളെ തടയാനാണെന്നും, ചൂലും ചെരുപ്പും കൊണ്ട് അടി കൊള്ളുന്നത് സഹിഷ്ണുത കൂട്ടി വഴക്കില്ലാത്ത ജീവിതം നയിക്കാൻ ഭക്തനെ പ്രാപ്തനാക്കാനുമാണെന്നാണ് കിഴവന്നൂർ ഗ്രാമീണരുടെ വിശ്വാസം..

 

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

28 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

36 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago