സേതുവിനൊപ്പം സച്ചി
സച്ചിയുടെ മരണം മലയാള സിനിമയെ ഒന്നടങ്കം സങ്കടക്കടലില്‍ ആഴ്ത്തിയിരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന് 48-ാം വയസില്‍ വിടവാങ്ങിയെന്ന് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ ആയിട്ടില്ല. സച്ചി എന്ന പേരില്‍ ആദ്യമായി ബിഗ് സ്ക്രീനില്‍ തെളിഞ്ഞത് സേതുവിന്റെ പേരിനൊപ്പമാണ്. സച്ചി സേതു കൂട്ടുകെട്ടിലെ തിരക്കഥയില്‍ ഒരുങ്ങിയ ചേക്ലേറ്റിലൂടെയാണ് ഇരുവരും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞെങ്കിലും സച്ചി സേതുവിന്റെ അടുത്ത സുഹൃത്ത് തന്നെ ആയിരുന്നു. അവസാനമായി സച്ചിയെ കാണാന്‍ എത്തിയ സേതുവിന് ആ സങ്കടം ഉള്ളില്‍ ഒതുക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. സച്ചിയില്ലായിരുന്നെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നു എന്നാണ് വിതുമ്പലടക്കാന്‍ പാടുപെട്ട് സേതു പറഞ്ഞത്.
സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താന്‍ എത്തുമെന്ന് വിശ്വസിക്കുന്നില്ല. എന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചിസേതുവിലെ സേതുവെന്ന് പറഞ്ഞാണ് ഞാന്‍ പരിചയപ്പെടുത്താറുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചോക്ലേറ്റിന്റെ തിരക്കഥ ഒരുക്കിയാണ് ഇരുവരും സിനിമയിലെത്തുന്നത്. വമ്പന്‍ ഹിറ്റായ ചിത്രത്തിന് പിന്നാലെ റോബിന് ഹുഡ്, മേക്ക് അപ് മാന്‍, സീനിയേഴ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഇരുവരുടെയും തിരക്കഥയില്‍ പുറത്തെത്തി.
എന്നാല്‍ പിന്നീട് ഇരുവരുടെയും ചിന്തകളില്‍ മാറ്റം വന്നുവെന്ന തിരിച്ചറയില്‍ ഉണ്ടായതോടെ സച്ചി സേതു കൂട്ടുകെട്ട് വേര് പിരിഞ്ഞു. തുടര്‍ന്ന് പിന്നീടും ശക്തമായ തിരക്കഥയുമായി സച്ചി നിറഞ്ഞു നിന്നു. ഒടുവില്‍ സ്വപ്നമായ സംവിധാനം അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ അദ്ദേഹം സഫലീകരിച്ചു. പൃഥ്വി തന്നെയായിരുന്നു നായകനായത്. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സിനായി തിരക്കഥ ഒരുക്കി. ഒടുവില്‍ ആ വിജയ ഗാഥ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വന്ന് നിന്നു. സേതുവിനൊപ്പം വീണ്ടും ഒരു ചിത്രം ഒരുക്കാന്‍ സച്ചി ഒരുങ്ങുകയായിരുന്നു. ഇരുവരുടെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യാന്‍ സച്ചി തയ്യാറെടുക്കുകയായിരുന്നു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മുമ്പ് അകാലത്തില്‍ ആ അതുല്യ പ്രതിഭ വിട പറഞ്ഞു.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…