health

പണത്തിനു വലിയ വില ഉണ്ടെന്നും എന്നാല്‍ പണം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല എന്നും മനസ്സിലാക്കി തന്ന കാലം, അതിജീവനത്തെ കുറിച്ച് സേതുലക്ഷ്മി

പലരും ഇന്ന് ക്യാന്‍സര്‍ എന്ന മഹാവ്യാധിയോട് പടവെട്ടി ജീവിക്കുന്നുണ്ട്. ഈ പോരാട്ടത്തില്‍ പാതി വഴിയില്‍ വീണ് പോകുന്നവരുമുണ്ട്. രോഗത്തെ ഭയക്കാതെ സധൈര്യം പോരാടി ജിവിതം തിരികെ പിടിക്കുന്നവര്‍ ഏവര്‍ക്കും മാതൃകയാണ്. ലോക ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് പലരും തങ്ങളുടെ അനുഭവങ്ങളും മറ്റും പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ തന്റെ ജീവിതത്തിലെത്തിയ ആ വലിയ പ്രതിസന്ധിയെ ആത്മധൈര്യം കൊണ്ട് നേരിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് സേതുലക്ഷ്മി എന്ന യുവതി. ഫേസ്ബുക്കിലൂടെയാണ് സേതുലക്ഷ്മി തന്റെ ജീവിതം പറഞ്ഞത്.

സേതുലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് ലോക കാന്‍സര്‍ ദിനം. 2019 ജൂലൈ മുതല്‍ ഞാനും ഈ യാത്രയില്‍ പങ്കുചേര്‍ന്നു. അന്ന് മുതല്‍ ഇന്നുവരെയുള്ള ഈ യാത്രയിലെ ലാഭനഷ്ടകണക്കുകള്‍ നോക്കിയാല്‍ രണ്ടുതട്ടുകളും ഒരുപോലെ ആയിരിക്കും. ഈ യാത്ര വേദനകളുടെയും, നിരാശയുടെയും, കണ്ണുനീരിന്റെയും മാത്രം ആയിരുന്നില്ല എനിക്ക് പ്രതീക്ഷകളുടെയും, പ്രാര്‍ഥനകളുടെയും, സ്‌നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, ത്യാഗത്തിന്റെയും കൂടി ആയിരുന്നു. ജീവിതത്തില്‍ ഒരേസമയം പണത്തിനു വലിയ വില ഉണ്ടെന്നും എന്നാല്‍ പണം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല എന്നുമുള്ള പരമമായ സത്യം മനസ്സിലാക്കി തന്ന കാലം.

ഏതു വിഷമഘട്ടത്തിലും നമ്മളെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹവും കരുതലും ആണ് ഒരാളെ ഏറ്റവും ശക്തനാക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടായ കാലം. കാലചക്രം എത്ര ശ്രമിച്ചാലും അറുത്തുമാറ്റിയാലും അകലാന്‍ പറ്റാത്ത വിധം ഇഴ ചേര്‍ന്ന് പോയ ദൃഢമായ ബന്ധങ്ങള്‍ സൃഷ്ടിച്ച കാലം. കൂടെ ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു കുതികാല് വെട്ടിയവരുടെ കാലം. ഇത്രയും ഏറെ എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്കും ചുറ്റും ഉണ്ടായിരുന്നു എന്നു ഞാന്‍ തിരിച്ചറിഞ്ഞ കാലം. എനിക്ക് വേണ്ടി സ്‌നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും പത്മവ്യൂഹം തീര്‍ത്തവര്‍. ഞാന്‍ ഈ ഭൂമിയില്‍ ഏറ്റവും ആദരിക്കുന്ന എന്റെ ജീവനും ജീവിതവും തിരിച്ചു തന്ന Dr. ശ്രീജിത്ത് സാര്‍, എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ഭവ്യ മാഡം, വിഷ്ണു Dr, അരുണ്‍ Dr, മറ്റു ഡോക്ടര്‍സ്, എന്നെ ഒരിക്കല്‍ പോലും വിഷമിപ്പിക്കാത്ത എന്റെ മാലാഖമാര്‍, എന്റെ അജിത സിസ്റ്റര്‍, രാജശ്രീ ചേച്ചി അങ്ങനെ ഞഇഇ യില്‍ ഞാന്‍ പരിചയപെട്ടവര്‍ എല്ലാം എനിക്ക് ഈശ്വരന്റെ മറ്റൊരു രൂപമായിരുന്നു.

നന്ദി കാലമേ, എന്നെ ശക്തയാക്കിയതിന്, എന്നെ എനിക്ക് മനസിലാക്കി തന്നതിന് നന്ദി. ആര്‍ക്കും ഒരിക്കലും ഇങ്ങനെ ഒരുപാട് അവസ്ഥ ഉണ്ടാവരുതേ എന്നു പ്രാര്‍ഥിക്കുന്നു. എങ്കിലും അങ്ങനെ ഒരു പോരാട്ടം നേരിടേണ്ടി വന്നാല്‍ തളരാതെ മുന്നോട്ടു പോവുക. വിശ്വസിക്കുക ചികില്‍സിക്കുന്ന ഡോക്ടറിനെയും അദേഹത്തിന്റെ മരുന്നിനെയും. വേദനകളില്‍ തളരാതിരിക്കുക. നമ്മളെ നമുക്കല്ലാതെ മറ്റാര്‍ക്കും തോല്പിക്കാന്‍ ആവില്ല എന്നു മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഈ സമയവും കടന്നു പോകുമെന്നു വിശ്വസിക്കുക. എന്റെ എല്ലാ പോരാളികള്‍ക്കും ജയിക്കാനുള്ള ശക്തി ജഗദീശ്വരന്‍ നല്‍കട്ടെ. സ്‌നേഹത്തോടെ പ്രാര്‍ഥനയോടെ സേതു…

Karma News Network

Recent Posts

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

24 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

47 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

1 hour ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

3 hours ago