Business

80 സെന്റ് സേവാഭാരതിക്ക് ദാനം നല്കി, 15 കുടുംബങ്ങൾക്ക് ഭവനമുയരും

ഈ മുദ്രാവാക്യം ഇപ്പോൾ എല്ലായിടത്തും ആഴത്തിലേക്കിറങ്ങുന്ന ആതുര സേവനമായി മാറുന്നു. 80 സെന്റ് പൊന്നും വിലയുള്ള ഭൂമി പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ പള്ളിക്കമുരുപ്പ് ഇടക്കുളം ആതിരയിൽ വീട്ടിൽ കെ കെ പ്രസാദ് എന്ന തമ്പി ചേട്ടൻ ഇപ്പോൾ സേവാ ഭാരതിക്ക് ദാനമായി നല്കി. ഇവിടെ ഇനി ഉയരുക 15 ഭവങ്ങൾ. ഒരിക്കലും വീട് എന്നതും സ്വന്തം പാർപ്പിടം എന്നതും പൂവണിയാത്തതും സ്വപ്നം മാത്രം കാണുന്നതുമായ 15 പാവപ്പെട്ട കുടുംബങ്ങൾക്ക് ഇനി ഭവനമാകും. അതും തമ്പി ചേട്ടന്റെ കരുണയും സേവാ ഭാരതിയുടെ സേവനവും കൂടി ചേരുമ്പോൾ. ഈ കാലത്ത് ഒരു സാധാരണ മനുഷ്യൻ ഇങ്ങിനെ ഒക്കെ ദാനം ചെയ്യുക എന്നതും കാരുണ്യ പ്രവർത്തനത്തിലെ ഒരു അത്യപൂർവതയും മാതൃകയും തന്നെയാണ്‌.

സേവാഭാരതി വടശ്ശേരിക്കര, ശബരിമല, അട്ടത്തോട്, ഗവി മേഖലകളിലുള്ള വനവാസികൾക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു.
നിരാലംബരായിട്ടുള്ള 15 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാൻ 80 സെന്റ് സ്ഥലം നൽകാനാണ് അദ്ദേഹം തീരുമാനിച്ചത്. സേവാഭാരതിയെ ഏൽപ്പിച്ചാൽ അത് സുരക്ഷിതമായ കൈകളിൽ എത്തും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പ്രവർത്തനം നടത്താൻ പ്രേരണ ആയത് എന്ന് കെ കെ പ്രസാദ്  പറയുന്നു

നിരാലംബരായ 15 കുടുംബങ്ങൾക്ക് വീടു വെയ്ക്കാൻ 80 സെന്റ് ഭൂമി നൽകിയിരിക്കുന്നു. അവർക്ക് വീടിനോട് ചേർന്ന് കാലി തൊഴുത്ത് നിർമ്മിക്കാനും അധിക സ്ഥലം കൂടി നൽകാനുളള തീരുമാനവും അദ്ധേഹം അറിയിച്ചു. പതിനെട്ടാം വയസിൽ 1979-ൽ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെ സേവന രംഗത്തേക്ക് എത്തി. 84 – ലെ നിലയ്ക്കൽ പ്രക്ഷോഭ കാലത്തേ സജീവ സാന്നിധ്യം. ഒന്നര മാസത്തേ ഒളിവുജീവിതം. വടശ്ശേരി ക്കരയിലെ ആ ദ്യകാല ബി.ജെ.പി പ്രവർത്തകരിൽ ഒരാൾ. മൂന്ന് വർഷത്തേ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി കൃഷിയിലേക്ക് മടക്കം. 2018 ലെ പ്രളയകാലത്തും 2020-21-ലെ കോവിഡ് കാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. ഇപ്പോൾ അശരണർക്ക് കൈത്താങ്ങായി വീണ്ടും Seva Bharathi

Main Desk

Recent Posts

കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി, അറസ്റ്റ്

കോട്ടയം : യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി പിടിയിൽ. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ്…

2 mins ago

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി,അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ

അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ്…

6 mins ago

ഗവർണറെ തറപറ്റിക്കാൻ തറപ്രയോഗം ബംഗാളിലും, വ്യാജ പീഡന പരാതി

ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ്…

38 mins ago

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല, നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ…

1 hour ago

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

2 hours ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

2 hours ago