topnews

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച ശേഷം അറ്റൻഡർ‌ പോയത് വിനോദയാത്രയ്ക്ക് ; പ്രതി പിടിയിൽ

കോഴിക്കോട് : ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽവെച്ച് പീഡിപ്പിച്ച ജീവനക്കാരൻ നേരെ പോയത് വിനോദയാത്രയ്ക്ക്. ഇത് കഴിഞ്ഞ് ഇന്നു രാവിലെ നഗരത്തിൽ തിരിച്ചെത്തിയതും കൈയ്യോടെ പോലീസ് പിടികൂടി. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രൻ (55) ആണ് അറസ്റ്റിലായത്.
ഇത്രയും വലിയ കുറ്റകൃതം നടത്തിയിട്ടും ഒരു പേടിയും കൂടാതെ ഇയാൾ വിനോദയാത്രയ്ക്ക് പോയി എന്നത് പോലീസിനും ഞെട്ടലുണ്ടാക്കി.

എസി കെ.സുദർശൻ, ഇൻസ്പെക്ടർ എം.എൽ.ബെന്നിനാലും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശം നൽകിയിരുന്നു. ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയേറ്ററില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് പീഡനം നടന്നത്.

സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിന് ശേഷം മടങ്ങിയ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ കുറച്ചു കഴിഞ്ഞ് തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാര്‍ എല്ലാം അവിടെയായിരുന്നു. ഈ സമയം നോക്കിയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് അന്വേഷണ സമിതി രൂപീകരിച്ചു.

അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സമതി നടത്തുന്ന അന്വേഷണത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

Karma News Network

Recent Posts

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമം, യുവാവ് മരിച്ചു

കാസര്‍ഗോഡ് : അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ…

28 mins ago

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വഴിചോദിച്ച സ്ത്രീകൾക്കെതിരെ നടുറോഡിൽ അതിക്രമം. ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറിയെന്നും ശരീരത്തിൽപ്പിടിച്ചെന്നും…

41 mins ago

കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കോട്ടയം : കോട്ടയത്ത് കനത്ത മഴയ്ക്ക് പിന്നാലെ ഉരുൾപൊട്ടി. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ…

48 mins ago

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു

പൂനെ: അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. കോളേജ്…

1 hour ago

സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ വേണ്ട, കെഎസ്ആർടിസി ജീവനക്കാരോട് മന്ത്രി

തിരുവനന്തപുരം : യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ,…

1 hour ago

ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും ലഹരി മാഫിയകള്‍ക്കും രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത് സിപിഎം, വി ഡി സതീശന്‍

കോഴിക്കോട്: സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഇക്കാര്യത്തില്‍…

2 hours ago