തിരുവനന്തപുരം. കാര്യവട്ടം സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിലിട്ട് പൂട്ടി.കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം വീണ്ടും പ്രവേശനം നല്‍കാത്തതാണ് പ്രതിഷേധത്തിന് കാരണം.
കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്നും പുറത്താക്കിയ രോഹിത് രാജ് എന്ന വിദ്യാര്‍ഥിയാണ് ഈ വര്‍ഷം വീണ്ടും പ്രവേശനത്തിനായി എത്തിയത്. ഇതോടെ പ്രവേശനം നല്‍കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത്.
തുടര്‍ന്ന് പോലീസ് എത്തി പ്രിന്‍സിപ്പളിനെ ഓഫീസില്‍ നിന്നും മാറ്റി. പോലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. അതേതുടര്ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…
നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…
മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ് മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ് മേരി…
കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…
കൊല്ലം പൂതക്കുളത്ത് രണ്ടാഴ്ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…
ബെംഗളൂരു : പുനെ- ബെംഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…