kerala

പോര് മുറുകുന്നു, കറുത്ത ബലൂണും, ടീഷർട്ടും ധരിച്ച് ​ഗവർണർക്കെതിരെ എസ് എഫ്ഐ പ്രതിഷേധം, വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

തേഞ്ഞിപ്പലം: ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല’ .കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധം. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പ്രകടനമായെത്തിയ നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. കരിങ്കൊടിയുമായി ചാടിവീണ വനിതാപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് ആര്‍ഷോ അടക്കം എത്തിയത്. ടീ ഷര്‍ട്ടില്‍ ‘സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. പ്രവര്‍ത്തകരുടെ കൈയില്‍ കറുത്ത ബലൂണുകളും ഉണ്ടായിരുന്നു.

പ്രതിഷേധം സമാധാനപരമായി തുടരുമെന്ന് പ്രതീക്ഷിച്ചുനില്‍ക്കെ, അപ്രതീക്ഷിതമായാണ് കറുത്ത ബാഡ്ജും ടീഷര്‍ട്ടും ധരിച്ച് വനിതാ പ്രവര്‍ത്തകരടക്കം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത്. ഇതോടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തുകയായിരുന്നു. കനത്ത സുരക്ഷ ഭേദിച്ച് പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിന് സമീപം കരിങ്കൊടിയുമായി എത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉള്‍പ്പെടെ വീണ്ടും കരിങ്കൊടിയുമായെത്തി. പ്രവര്‍ത്തകരെ നിലത്തിട്ടിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

4 seconds ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

5 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

31 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

60 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago