kerala

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ യെ കഴിഞ്ഞ ദിവസം വിമര്‍ശിച്ച സിപിഐ നേതാവ് ബിനോയ് വിശ്വത്തിനുള്ള മറുപടിയായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന. എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ലെന്നും അകത്തുള്ളയാളായാലും പുറത്തുള്ളയാളായാലും ഒരു വിദ്യാര്‍ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു.

”മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ല. എസ്എഫ്‌ഐയെ വളർത്തിയത് ഞങ്ങളാണ്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ എസ്എഫ്‌ഐയ്‌ക്ക് അറിയാം. എസ്എഫ്‌ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.’ എ കെ ബാലൻ വ്യക്തമാക്കി.

എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥം പുതിയ എസ്എഫ്ഐക്കാർക്ക് അറിയില്ല. വിദ്യാർത്ഥി സംഘടനയെ കാര്യങ്ങൾ ശരിയായി പഠിപ്പിക്കാനും നേർവഴിക്ക് നയിക്കാനും സിപിഎം തയ്യാറാകണം. തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് എസ്എഫ്ഐ ബാധ്യതയാക്കുമെന്നായിരുന്നു ബിനോയ് വിശ്വാസത്തിന്റെ പരാമർശം.

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പലിന്റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

3 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

28 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

1 hour ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago