ആലപ്പുഴ: എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സീനിയർ എസ്എഫ്ഐ പ്രവർത്തകർ ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി പരാതി. കായംകുളം എംഎസ്എഫ് കോളേജിൽ ആണ് സംഭവം. എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങളായ സീനിയർ വിദ്യാർത്ഥികളുടെ ചെരുപ്പെടുക്കാൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതാണ് പ്രശനങ്ങളുടെ തുടക്കം
എസ്എഫ്ഐ യൂണിറ്റിലെ തന്നെ ജോയിന്റ് സെക്രട്ടറിയായ ജിഷ്ണുവിനാണ് സീനിയർ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജിൽ നടക്കുന്ന ലഹരി ഉപയോഗവും ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് ജിഷ്ണു ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങളെ ചോദ്യം ചെയ്തിരുന്നു.
ഇതിലെ വൈരാഗ്യം റാഗിങ്ങ് ചോദ്യംചെയ്തപ്പോൾ തീർക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കടിച്ചെന്നും കണ്ണിൽ പെപ്പർ സ്പ്രേ ഒഴിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തിൽ കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകിയതായി യുവാവ് പറഞ്ഞു. ഇതുവരെ സംഭവത്തിൽ ആർക്കുമെതിരെ നടപടിയെടുത്തിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…