topnews

ഗവർണറുടെ തന്തയ്ക്ക് വിളിച്ച SFI ബാനർ പിണറായിയെ തിരിഞ്ഞു കൊത്തുന്നു, മുഖ്യമന്തി എന്ന് എഴുതുന്നതാണ് നല്ലതെന്ന് ജനം

ഗവർണർക്കെതിരെ SFI ഉയർത്തിയ ബാനർ പിണറായിയെ തിരിഞ്ഞു കൊത്തുന്നു. കാണുന്നടുത്തെല്ലാം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തന്തയ്ക്ക് വിളിക്കുന്നതാണ് SFI ഇന്ന് കാട്ടുന്ന സംസ്കാരം. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് കേരളത്തിലെ ജനങ്ങൾ ശരിക്കും തന്തയ്ക്ക് വിളിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ആണ്. കേരളം ഭരിച്ച് കുട്ടിച്ചോറാക്കിയ സർക്കാർ SFI യെ ഉപയോഗിച്ച് ഗവർണറുടെ ചീത്തവിളിപ്പിക്കുകയാണ്.

എന്നാൽ ജനങ്ങൾ വിഡ്ഢികളല്ല. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന കൊള്ളയടികളിലും സാമ്പത്തിക ഞെരുക്കത്തിനും പിന്നിൽ പിണറായിയും സർക്കാരും ആണെന്ന് അവർക്ക് വ്യക്തമായി അറിയാം. ഗവർണാർക്കെതിരായ SFIയുടെ ബാനറിന്റെ ചിത്രം ശ്രീധര ഉണ്ണി പങ്കുവെച്ചിരുന്നു. സത്യത്തിൽ ഇതുതന്നെയല്ലേ കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയോടും പറയാൻ ആഗ്രഹിക്കുന്നത്…?? എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന അടിക്കുറിപ്പ്.

പോസ്റ്റിന് താഴെ നിരവധിപേർ ഇതേ അഭിപ്രായവുമായി എത്തി. കുറേ കമ്യുണിസ്റ്റ് കളുടെ തറവാട്ട് വകയാണ്.. പിണറായിയുടെ തറവാട്ടീന്ന് കൊണ്ട് വന്നാണ് ഇവിടെ ചിലവ് നടത്തുന്നത്, ഗവർണറുടെ തന്തക്ക് പറയാമെങ്കിൽ മുഖ്യമന്ത്രിയുടെ തന്തക്ക് പറയുന്നതിൽ ഭരണഘടനപരമായി തെറ്റുണ്ടോ..? നീളുന്നു കമന്റുകൾ. എന്തായാലും വിദ്യാർത്ഥി സംഘടനയായ SFI പ്രതിഷേധ ബാനറുകൾ എഴുതുമ്പോൾ അൽപ്പം കൂടി സംസ്കാരം ചേർത്ത് പിടിക്കാൻ ശ്രമിക്കണമെന്നും ചിലർ കുറിക്കുന്നു.

അതേസമയം ബാനറിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഉണ്ട്. ഗവർണരുടെ മുഴുവൻ പേര് കൃത്യമായി എഴുതാൻ നേതാക്കൾക്ക് ഭയമാണ്. MR. KHAN എന്നാണ് എഴുത്ത്, എന്തുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നെഴുതാൻ നേതാക്കൾ മടിക്കുന്നത്. ഗവർണറുടെ തന്തയുടെ വകയല്ല കേരളം എന്നെഴുതിയ പോസ്റ്ററുകളിലും ബാനറുകളിലുമൊന്നും ഗവർണറുടെ മുഴുവൻ പേരില്ല.
ഗവർണർ ആരിഫ് ഖാൻ, മിസ്റ്റർ ഖാൻ എന്നൊക്കെയാണ് സംബോധന.

ഗവർണറുടെ മുഴുവൻ പേര് എസ് എഫ് ഐക്ക് അറിയാത്തതല്ല. ആരിഫ് മുഹമ്മദ് ഖാനെന്നു മുഴുവൻ പേരു ചേർത്തു തന്തയ്ക്കു വിളിക്കാനൊരു ഭയം. അറിയാതെ പോലും മുഹമ്മദിന്റെ തന്തക്ക് വിളിക്കാൻ പറ്റില്ലല്ലോ എന്നതാണ് വാസ്തവം.

ഈ തന്തയ്ക്കു വിളിയ്ക്കാനുള്ള ഭയത്തെ പറ്റി ഭാർഗ്ഗവറാം കഴിഞ്ഞ ദിവസം എഴുതിയ ഫേസ് ബുക്ക് പോസ്റ്റിൽ കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. SFI പിള്ളേർക്ക് വകതിരിവുണ്ട്. ഗവർണർക്കെതിരെ മുദ്രാവാക്യം എഴുതുമ്പോൾ ഗവർണറുടെ തന്തയ്‌ക്കെതിരെ വിളിയ്ക്കില്ല എന്നാണ് ഭാർഗ്ഗവറാമിന്റെ വിലയിരുത്തൽ. മാത്രമല്ല ജോസഫ് മാഷിന്റെ അനുഭവം പേടിപെടുത്തുന്നുണ്ട്

അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്. ആര് പറഞ്ഞു, വകതിരിവില്ലെന്ന്? ബഹു. കേരള ഗവർണറുടെ പേര് ആരിഫ് മുഹമ്മദ് ഖാൻ എന്നാണ്. ഇപ്പോൾ പോസ്റ്ററുകളിലും ബാനറുകളിലും ഗവർണറുടെ തന്തയ്ക്ക് വിളി പൊലിപ്പിക്കുകയാണല്ലോ…! മലയാളത്തിലും ഉത്തരാധുനിക ഇംഗ്ലീഷിലുമുള്ള അത്തരം “സാഹിത്യങ്ങളിൽ” എല്ലാം ഗവർണറെ അഭിസംബോധന ചെയ്യുന്നത്, “മിസ്റ്റർ ഖാൻ” എന്നും “ആരിഫ് ഖാൻ”എന്നും “സംഘി ഖാൻ” എന്നും മാത്രമാണ്.
“മുഹമ്മദ്” ശബ്ദം കാണാനേ ഇല്ല.

ഇത് കേരളമാണല്ലോ, ജോസഫ് മാഷിൻ്റെ കയ്യ് പോയ സാഹചര്യം ഓർമയിലുള്ള ഏത് വിപ്ലവസിംഹമാണ് തന്തയ്ക്ക് വിളിക്കുമ്പോൾ ഈ അതിസാഹസത്തിന് മുതിരുക…..!ക്ലാസ്സ് ടെസ്റ്റ് നടത്തുന്ന സമയത്ത് പരീക്ഷ പേപ്പറില്‍ കുത്തും കോമയും ചേര്‍ക്കുന്ന വിഭാഗത്തില്‍ (ചിഹ്നം ചേര്‍ക്കല്‍) ഈ കഥാഭാഗം തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊ. ടി ജെ ജോസഫ് ചോദ്യ പേപ്പറില്‍ ചേര്‍ത്തു. ഭ്രാന്തന്‍ എന്നതിനു പകരം മുഹമ്മദ് എന്ന പേര് നല്‍കി. ചോദ്യ പേപ്പര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രചരിപ്പിക്കുകയും തൊടുപുഴയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു പോപ്പുലര്‍ ഫ്രണ്ട്. വിഷയം പ്രവാചക നിന്ദയാണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. പള്ളിയില്‍ കുര്‍ബാന കൂടി മടങ്ങി വരുന്നതിനിടെ സ്വന്തം കുടുംബത്തിന് മുന്നിലിട്ട് ജോസഫ് മാഷുടെ കൈപ്പത്തി മത തീവ്രവാദികള്‍ വെട്ടി മാറ്റി.

സ്വയം ദൈവമായി കരുതുന്ന ഒരു ഭ്രാന്തന്‍ തന്നോടുതന്നെ നടത്തുന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കല്‍പിതകഥയില്‍ നിന്നെടുത്ത ഒരു ഖണ്ഡികയില്‍ ചിഹ്നങ്ങളിടാനുള്ളൊരു ചോദ്യം. ഭ്രാന്തന്റെ പേര് മൊഹമ്മദ്. അത് മതിയായിരുന്നു വ്രണപ്പെട്ട മതവികാരങ്ങളുടെ പേരില്‍ ജോസഫ് ആക്രമിക്കപ്പെടാന്‍ എന്നാണ് തകൂര്‍ത്ത പറഞ്ഞത്. മൂന്നു പതിറ്റാണ്ട് മുമ്പ് 1986 ഡിസംബറില്‍ ബംഗളൂരുവിലും സമാനമായ ഒരു സംഭവമുണ്ടായതായി അദ്ദേഹം പറഞ്ഞു. ‘മൊഹമ്മദ് എന്ന മണ്ടന്‍’ എന്ന പേരില്‍ ഡെക്കാന്‍ ഹെറാള്‍ഡിന്റെ ഞായറാഴ്ച്ച പതിപ്പില്‍ ഒരു കഥ പ്രസിദ്ധീകരിച്ചു. ഒരു ദശാബ്ദം മുമ്പ് മലയാളത്തില്‍ വന്ന ഒരു ചെറുകഥയുടെ ഇംഗ്ലീഷ് തര്‍ജ്ജമയായിരുന്നു അത്. മാനസിക വൈകല്യമുള്ള, ബധിരനും മൂകനുമായ മൊഹമ്മദ് എന്ന യുവാവ് ആത്മഹത്യ ചെയ്യുന്നതായിരുന്നു കഥ. പത്രകാര്യാലയത്തിന് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തീയിടുമെന്ന ഭീഷണി മുഴക്കി.

പ്രസിദ്ധീകരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും പോലീസ് വെടിവെപ്പിലും 16 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസം കൊള്ളയും കൊള്ളിവെപ്പും നടന്നു. നഗരത്തില്‍ നിശാനിയമം പ്രഖ്യാപിച്ചു. മാപ്പപേക്ഷിച്ചെങ്കിലും പത്രാധിപരേയും പ്രസാധകനെയും പിടികൂടി, പിന്നീട് ജാമ്യത്തില്‍ വിട്ടു.ഇതൊക്കെ ഇങ്ങനെ മുന്നിൽ ഉള്ളപ്പോൾ വകതിരി വ് അറിയാതെ കാണിക്കില്ലെ

karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

2 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

2 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

3 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

4 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

4 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

5 hours ago