ആലപ്പുഴ : വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുടുങ്ങി എസ് എഫ് ഐ നേതാവ്. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. ഒരേസമയം നിഖിൽ രണ്ടിടങ്ങളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി. നിഖിലിനെതിരെ മൂന്ന് മാസം മുൻപാണ് പരാതി ഉയർന്നത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എം എസ് എം കോളേജിലെ നിഖിലിന്റെ ജൂനിയറുമായ വിദ്യാർത്ഥിനിയാണ് പരാതി ഉന്നയിച്ചത്.
എം കോം പ്രവേശനത്തിനായി നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. പരാതിയിൽ വാസ്തവം ഉണ്ടെന്ന് മനസ്സിലാക്കിയതോടെ സി പി എം ജില്ലാ നേതൃയോഗത്തിൽ നിഖിലിനെ എസ് എഫ് ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കാൻ തീരുമാനമായി. ഇക്കാര്യം സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ സ്ഥിരീകരിച്ചു. നിഖിൽ നിലവിൽ കായംകുളം എം എസ് എം കോളേജിൽ രണ്ടാംവർഷ എം കോം വിദ്യാർത്ഥിയാണ്. എം എസ് എം കോളേജിൽ 2018- 2020 കാലഘട്ടത്തിലാണ് നിഖിൽ ബികോം പഠിച്ചത്.
എന്നാൽ പാസായിരുന്നില്ല. ഇവിടെ പഠിക്കുന്നതിനിടെ കോളേജിൽ യു യു സിയും 2020 സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി പാസാകാത്ത നിഖിൽ 2021ൽ കായംകുളം എം എസ് എം കോളേജിൽ തന്നെ എം കോമിന് ചേർന്നു. 2019- 2021 കാലത്ത് കലിംഗ സർവകലാശാലയിൽ പഠിച്ചതിന്റെ ഡിഗ്രി സർട്ടിഫിക്കറ്റാണ് എം കോം പ്രവേശനത്തിനായി നിഖിൽ ഹാജരാക്കിയത്.
പരാതി ഉയർന്നതോടെ എസ് എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നിഖിലിനെ വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചർച്ച ചെയ്തു. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പാർട്ടി നിഖിലിനോട് നിർദേശിച്ചു. എന്നാൽ സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് നിഖിൽ മറുപടി നൽകി. ഇതോടെ എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…