Categories: kerala

പൊന്നുമോനെ അകറ്റി, കാന്‍സര്‍ വിരൂപിയാക്കിയപ്പോഴും ചേര്‍ത്തുപിടിച്ചു എന്റെ ഇക്ക, ഷബ്‌ന സമാന്‍ പറയുന്നു

ജീവിതത്തിലെ സന്തോഷങ്ങളെ എല്ലാം ഒറ്റ നിമിഷം കൊണ്ട് കെടുത്തിക്കളഞ്ഞ ക്യാന്‍സര്‍ എന്ന വില്ലനെ കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഷബ്‌ന സമാന്‍. ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ പല ബന്ധങ്ങളും പാതി വഴിയില്‍ യാത്രി അവസാനിപ്പിച്ചു തനിച്ച് പോകാറുണ്ട്. പക്ഷേ സങ്കടത്തിലും സന്തോഷത്തിലും തളര്‍ച്ചയിലും വിരൂപി ആയപ്പോഴും ശരീരം തളര്‍ന്നു പോയപ്പോഴും എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റിനല്‍കി ചേര്‍ത്ത് നിര്‍ത്തിയത് തന്റെ ഇക്കയായിരുന്നുവെന്നും ഷബ്‌ന ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഫെബ്രുവരി 4. ഇന്ന് നിന്നെ കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോഴേ കൈവിരലുകള്‍ വല്ലാതെ ഇടറുന്നു… കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിയിന്നു. മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍…ജീവിതത്തില്‍ നിറമുള്ള സ്വപ്നങ്ങളും സൗഭാഗ്യങ്ങളും പ്രതീക്ഷകളുമെല്ലാം ഒറ്റയടിക്ക് തട്ടിയെടുത്തു ജീവിതം തന്നെ മരവിപ്പിച്ച കുറെ ദിനങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എങ്ങനെ നിന്നെ കുറിച്ച് ഓര്‍ക്കാതിരിക്കും. പിഞ്ചു കുഞ്ഞായിരുന്ന എന്റെ പൊന്നു മോനെ എന്നില്‍ നിന്നും അകറ്റി നിറുത്താന്‍ നിന്നെകൊണ്ട് സാധിച്ചെങ്കില്‍ തീര്‍ച്ചയായും നീ അത്ര നിസ്സാരക്കാരനൊന്നും ആയിരുന്നില്ല. ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ നീണ്ട മുടി നീ അടര്‍ത്തി മാറ്റിയപ്പോഴും കണ്‍പീലിയും പുരികവുമെല്ലാം പൊഴിച്ചു എന്നെ വിരൂപിയാക്കിയപ്പോഴും തളരാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഇക്കയുടെ ചേര്‍ത്ത് പിടിക്കലും ഉമ്മയുടെയും പ്രിയപ്പെട്ടവരുടെയും മനമുരുകിയുള്ള പ്രാര്‍ത്ഥനയും പരിചരണവും കൊണ്ട് മാത്രാമാണ്.ക്യാന്‍സര്‍ ആണ് എന്നറിഞ്ഞാല്‍ ജീവിതത്തില്‍ ഒരുമിച്ച് യാത്ര ചെയ്ത പല ദാമ്പത്യ ബന്ധങ്ങളും തകര്‍ന്ന് പോകുന്നത് കണ്ടിട്ടുണ്ട്. ഇനിയങ്ങോട്ട് ചികിത്സയുടെ ദൈര്‍ഘ്യവും സാമ്പത്തിക ചിലവും മുന്നില്‍ കണ്ടിട്ടായിരിക്കാം പല ബന്ധങ്ങളും പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു തനിച്ചാക്കി പോകുന്നത്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കുറെ നല്ല മനസ്സിന് ഉടമകള്‍ നമുക്കിടയിലുണ്ട്.എന്റെ ഭാഗ്യം കൊണ്ടായിരിക്കാം സങ്കടത്തിലും സന്തോഷത്തിലും തളര്‍ച്ചയിലും വിരൂപി ആയപ്പോഴും ശരീരം തളര്‍ന്നു പോയപ്പോഴും ആശ്വാസമായി പിടിവിടാതെ എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി തന്നു ചേര്‍ത്ത് നിറുത്താന്‍ എന്റെ ജീവന്റെ പാതിയായ ഇക്കയെ കൊണ്ട് സാധിച്ചത്.കൂടെ പ്രിയപ്പെട്ട ഉമ്മയുടെ പരിചരണവും സ്വന്തം ശരീരം പോലും നോക്കാതെ ഭക്ഷണംപോലും സമയത്തെ കഴിക്കാതെ എന്റെ തിരിച്ചുവരവിനായി ദിവസം മുഴുവന്‍ പ്രാര്‍ത്ഥിച്ചു കണ്ണീരോടെ തള്ളി നീക്കിയ പ്രിയപ്പെട്ട ഉമ്മ..,എന്റെ രൂപമാറ്റം എന്നെ വല്ലാതെ തളര്‍ത്തിയെങ്കിലും തോറ്റുകൊടുക്കില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.നീണ്ട ഹോസ്പിറ്റല്‍ വാസം Chemo വാര്‍ഡ് ലെ ഓരോരുത്തരും സ്വന്തക്കാരായി മാറി അതില്‍ നിന്നും നിനക്ക് ഏറെ ഇഷ്ടപ്പെട്ടവരെ നീ കൊണ്ടുപോകുന്നത് കാണുമ്പോള്‍ ഹൃദയം കീറി മുറിവേല്‍പ്പിക്കുന്ന വേദന സമ്മാനിച്ചിരുന്നു.chemo മരുന്നിനെക്കാളും ശക്തമായ വേദന പ്രിയപ്പെട്ടവരുടെ വേര്‍പ്പിരിയല്‍ തന്നെയായിരുന്നു.. ??

വെള്ളയുടുപ്പിട്ട് സുന്ദരി മാലാഖമാര്‍ വരുമ്പോഴൊക്കെ ഇടയ്ക്ക് ഞാനും ചോദിക്കാറുണ്ട് എനിക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ അതോ എത്രയും പെട്ടന്ന് എന്നെയും കൊണ്ട് വില്ലന്‍ കടന്ന് പോകുമോ…തിരിച്ചുള്ള അവരുടെ ആശ്വാസവാക്കുകള്‍ മനസ്സിനെ വല്ലാതെ ദൃഢപെടുത്തുന്നുണ്ടായിരുന്നു.നിനക്ക് മോനെ കാണണ്ടേ.. മോന് അവന്റെ അമ്മയെ തിരിച്ചു കിട്ടും ദൈവത്തോട് പ്രാര്‍ത്ഥിച്ചു കിടന്നോളൂ ഞങ്ങളുടെ പ്രാര്‍ത്ഥനയും കൂടെ ഉണ്ട് നമ്മള്‍ തോല്‍ക്കില്ല എന്നൊക്കെയുള്ള മാലാഖമാരുടെ വാക്കുകള്‍ മനസ്സിന് വല്ലാത്ത പോസിറ്റീവ് എനര്‍ജി തന്നെയായിരുന്നു.മരിക്കാന്‍ ഒട്ടും ഭയം തോന്നിയിരുന്നില്ല എങ്കിലും ജീവിതത്തോട് ഒരുപാട് ഇഷ്ടം തോന്നിയിരുന്നു ഇനിയും ജീവിക്കണം മോനെ യും ഇക്കയെയും പ്രിയപ്പെട്ടവരെയും ഒരുപാട് സ്‌നേഹിക്കണം കുറെ യാത്ര പോകണം നിറം മങ്ങിയ ജീവിതത്തില്‍ പലവര്‍ണ്ണങ്ങള്‍ ചാര്‍ത്തി ജീവിതം തിരിച്ചു പിടിക്കണം അതിജീവിച്ചു മുന്നേറണം ഈ ചിന്ത തന്നെയാണ് chemo മരുന്നുകളുടെ ശക്തിയില്‍ ശരീരം തളര്‍ന്നു വീല്‍ ചെയറിലായപ്പോഴും കൈ ചലനം നഷ്ടപ്പെട്ടപ്പോഴും വീഴാതെ പിടിച്ചു നിറുത്തിയത്.

ഒരുപക്ഷെ ഞാന്‍ എന്നെ സ്‌നേഹിച്ചു തുടങ്ങിയത് നീ എന്നില്‍ പടര്‍ന്നു പിടിച്ചതിനു ശേഷം തന്നെയാണ് എപ്പോഴൊക്കെയോ നിന്നോട് തിരിച്ചും പ്രണയം തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്‌നേഹത്തിന്റെ വില മനസ്സിലാക്കി തന്നു, വീഴ്ചയില്‍ ആരൊക്കെ കൂടെ ഉണ്ടാകുമെന്നും മനസ്സിലാക്കി. ഒരിക്കല്‍ പോലും കാണാത്ത കുറെ ബന്ധങ്ങള്‍ ചേര്‍ത്ത് നിറുത്തലുകള്‍ സഹായങ്ങള്‍ മനുഷത്വം മരിച്ചിട്ടില്ലാത്ത കുറെ നന്മയുള്ള സുഹൃത്ത് ബന്ധങ്ങള്‍ എല്ലാം നീ എന്നില്‍ കൂടിയതിനു ശേഷം ലഭിച്ച ഭാഗ്യം തന്നെയാണ്. ഇന്ന് ഞാന്‍ എല്ലാത്തിനോടും പൊരുത്തപ്പെട്ടു. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ചു സ്‌നേഹത്തോടെ പുഞ്ചിരിയോടെ ജീവിക്കാന്‍ പഠിച്ചിരിക്കുന്നു.കൂടെ എന്നെ പിടിവിടാതെ പ്രാണന് തുല്യം സ്‌നേഹിച്ച എന്റെ ക്യാന്‍സര്‍ എന്ന വില്ലനെ എന്നില്‍ നിന്നും പടിയിറക്കി വിട്ടിരിക്കുന്നു. ഇനിയൊരു തിരിച്ചു വരവിനു ഇടം കൊടുക്കാതിരിക്കാന്‍ ദൈവത്തില്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.

പ്രിയപ്പെട്ടവരേ….. ഈ ദിനത്തില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് ക്യാന്‍സര്‍ എന്നത് ആര്‍ക്ക് എപ്പോ വേണമെങ്കിലും വരാം അതുകൊണ്ട് തന്നെ നമ്മുടെ ശരീരം കാണിക്കുന്ന ഏത് തരം ലക്ഷണങ്ങള്‍ ആണെങ്കിലും സ്വയം ചികിത്സ തേടാതെ നല്ല ഡോക്ടര്‍സിനെ കണ്ട് ശരിയായ ചികിത്സ തേടുക.ക്യാന്‍സര്‍ എന്നത് നമുക്ക് പൂര്‍ണ്ണമായും ചികില്‍സിച്ചു മാറ്റാന്‍ കഴിയുന്നത് തന്നെയാണ്..അതിനുള്ള മരുന്നുകളും ഇന്ന് നമുക്ക് ലഭ്യമാണ്. ഒരുപാട് വൈകിക്കാതെ അസുഖം നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കും. അസുഖം വന്നവര്‍ക്ക് ഒരു പുഞ്ചിരി കൊണ്ടെങ്കിലും ചേര്‍ത്ത് നിറുത്താന്‍ നമ്മെ കൊണ്ട് കഴിഞ്ഞാല്‍ അത് തന്നെയായിരിക്കും അവരുടെ ഏറ്റവും വലിയ പോസിറ്റീവ് എനര്‍ജി അതുകൊണ്ട് ആരെയും അകറ്റി നിറുത്താതിരിക്കുക, സഹതാപത്തിന്റെ നോട്ടം പോലും ആരില്‍ നിന്നും ഉണ്ടാകാതിരിക്കുക. ക്യാന്‍സര്‍ എന്ന മാരകരോഗം ഈ ലോകത്ത് നിന്നും തുടച്ചു മാറ്റാന്‍ കഴിയട്ടെ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി ദൈവത്തോടെ പ്രാര്‍ത്ഥിക്കാം

Karma News Network

Recent Posts

കേരളത്തിൽ കാലവർഷം 24 മണിക്കൂറിനകം, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം ∙ കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കാലാവസ്ഥ വകുപ്പാണ്…

14 mins ago

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, സന്ദീപ് വചസ്പതി

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയശേഷം ബിജെപി സംസ്ഥാന വക്താവ്…

1 hour ago

തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു, 10 ഹോട്ടലുകൾക്ക് പൂട്ട് വീണു

തൃശൂര്‍: കുഴിമന്തി കഴിച്ചതിനെ തുടർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം…

2 hours ago

ഡോക്ടർമാർക്ക് അന്ത്യശാസനം, അവധിയെടുത്തവർ ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കണം

തിരുവനന്തപുരം : അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി…

2 hours ago

വിഷു ബംപർ ലോട്ടറി നറുക്കെടുത്തു, 12 കോടിയുടെ ഭാഗ്യം ഈ നമ്പറിന്

ഈ വർഷത്തെ വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയായ ഒന്നാം സമ്മാനം.…

2 hours ago

ഡോ. വന്ദന ദാസ് കൊലക്കേസ്, പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.…

2 hours ago