കോഴിക്കോട്: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം നടത്തിയത് ഒരു പ്രത്യേക സെല്‍ ആണെന്നും അതില്‍ കോണ്‍ഗ്രസിനോ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനോ പ്രസിഡന്റ് എന്ന നിലയില്‍ തനിക്കോ പങ്കില്ലെന്നും ഷാഫി പറമ്പില്‍ എംഎല്‍എ.
യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചതില്‍ സംസ്ഥാന നേതൃത്വത്തിന്റെ വികാരം ഉള്‍ക്കൊണ്ട ദേശീയ നേതൃത്വത്തോട് നന്ദി പറയുന്നു. താന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ നടപടി.
നിയമനവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍ ഇടപെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസ്സ് വക്താവ് നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനപരമായി നല്ല പ്രവര്‍ത്തനം നടത്തുന്ന നിരവധി യുവാക്കള്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്. ലിസ്റ്റിലെ ആശങ്കകളെ കുറിച്ച് കേന്ദ്ര കമ്മറ്റി മനസ്സിലാക്കി, അത് റദ്ദാക്കുകയും ചെയ്തു.
പട്ടികയില്‍ പെട്ട ആളുകളെ കുറിച്ച് വ്യക്തിപരമായ പരാമര്‍ശത്തിനില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…