kerala

പ്രണവും ഷഹാനയും രക്ഷപെട്ടത് തലനാരിഴയ്ക്ക്, താലികെട്ടില്‍ എതിര്‍പ്പുകളുമായി വധുവിന്റെ വീട്ടുകാര്‍

സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു ഇരിങ്ങാലക്കുടക്കാരന്‍ പ്രണവിന്റെയും തിരുവനന്തപുരം ഷഹാനയുടെയും വിവാഹം. തൃശ്ശൂരില്‍ മാര്‍ച്ച് നാലിന് നടന്ന വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. ആറു വര്‍ഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. പിന്നീട് പ്രണവിന്റെ സുഹൃത്തായ ബിനോയ് മുണ്ടക്കലാണ് പ്രണവിന്റെ ആവശ്യങ്ങള്‍ക്കെല്ലാം കൂടെയുണ്ടായിരുന്നത്. ശരീരം തളര്‍ന്നെങ്കിലും മനസ്സ് തളര്‍ത്താന്‍ തയ്യാറാകാത്ത പ്രണവ് പിന്നീട് വീല്‍ച്ചെയറില്‍ സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. സ്‌നേഹമുള്ള കൂട്ടുകാര്‍ പ്രണവിന്റെ ആഗ്രഹങ്ങള്‍ എല്ലാം നിറവേറ്റിക്കൊടുത്തിരുന്നു. നാട്ടിലെ ഒരാഘോഷവും മുടക്കാതെ പ്രണവിനെയും കൊണ്ടുപോയിരുന്നു. അമ്പലങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രണവിന്റെ വീഡിയോകള്‍ വലിയ പ്രചാരം നേടിയിരുന്നു. ത്തരത്തില്‍ വീഡിയോ കണ്ടാണ് ഷഹാന പ്രണവിനെ പരിചയപ്പെടുന്നത്. ആറു മാസമായുള്ള പ്രണയത്തിനൊടുവിലാണ് ഷഹാന പ്രണവിനെ തേടിയെത്തിയത്.

ഷഹന പ്രണയം അറിയിച്ചപ്പോള്‍ പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാല്‍ ഷഹന പിന്മാറാന്‍ തയ്യാറല്ലായിരുന്നു. പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തില്‍ നിന്നുംഒരു ചലനവുമില്ലായിരുന്നു. പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹന മാര്‍ച്ച് മൂന്നിന് തൃശൂരിലേക്ക് ട്രെയിന്‍ കയറുന്നത്. തൃശൂരില്‍ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു.

അവിടെ വച്ചാണ് ഷഹന ആദ്യമായി പ്രണവിനെ കാണുന്നതും. നേരിട്ടു കണ്ടപ്പോഴും വിവാഹത്തില്‍ നിന്നും നിരുത്സാഹപ്പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് നാലാം തീയതി പ്രണവ് ഷഹനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാര്‍ത്തിയത്. വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഷഹനയുടെ ബന്ധുക്കള്‍ കാണാനില്ല എന്ന് കാട്ടി പരാതി നല്‍കിയത്.

വീട്ടുകാര്‍ അറിയാതെയാണ് ഷഹന പ്രണവിനൊപ്പം ജീവിക്കാന്‍ ഇറങ്ങി തിരിച്ചത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഷഹനയെ കാണാനില്ല എന്ന് കാട്ടി ആറ്റിങ്ങല്‍ പള്ളിക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രണവിന്റെ ബന്ധുക്കള്‍ ഷഹനയെ കോടതിയില്‍ ഹാജരാക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ഷഹനയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുള്ളതായി അറിയുന്നത്. ഇതോടെ പൊലീസ് സ്റ്റേഷന് സമീപം വരെ എത്തിയ ഇവര്‍ വളരെ വേഗം തന്നെ തിരികെ പോയി. ഈ വിവരം പള്ളിക്കല്‍ സ്റ്റേഷന്‍ എസ്ഐയെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു.

പുനലൂരില്‍ കമ്ബ്യൂട്ടര്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മകളെ കാണ്‍മാനില്ല എന്ന് കാട്ടിയാണ് ഷഹനയുടെ മാതാപിതാക്കള്‍ പള്ളിക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ വിവാഹ വിവരം പ്രണവിന്റെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഷഹനയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രണവിന്റെ ബന്ധുക്കള്‍ ഷഹനയെ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.

എന്നാല്‍ ഷഹനയുടെ ബന്ധുക്കള്‍ സ്റ്റേഷന്‍ പരിസരത്തും മറ്റുമായി രഹസ്യമായി നിലയുറപ്പിച്ചിരിക്കുന്ന വിവരം പ്രണവിന്റെ ബന്ധുക്കള്‍ അറിഞ്ഞു. പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാനാണ് നീക്കമെന്ന് മനസ്സിലായതോടെയാണ് തിരികെ പോയത്. ഷഹനയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും ഭീഷണിയുള്ളതായി പ്രണവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രണവിനൊപ്പം തന്നെയാണ് ശിഷ്ടകാലമുള്ള ജീവിതമെന്ന് ഉറപ്പിച്ചു പറയുകയാണ് ഷഹന.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

7 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago