national

വിവാദങ്ങളിൽ കുരുങ്ങി ഷാരൂഖ് ഖാന്റെ ‘പത്താൻ’, സിനിമ വിലക്കണമെന്ന് ഉലമ ബോ‍ർഡും

ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോ‍ർഡും രംഗത്ത് എത്തി. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ഉലമ ബോർഡ് ഉന്നയിക്കുന്ന ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയിലെ ഗാനം ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഏഴ് സംസ്ഥാനങ്ങളിൽ പ്രതിഷേധം അരങ്ങേറുമ്പോഴാണ്, മുസ്ലീം വിഭാത്തിൽ നിന്നും എതിർപ്പ് ഉയർന്നിരിക്കുന്നത്.

ശക്തമായ പതിഷേധങ്ങൾക്ക് ഒടുവിൽ പത്താൻ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്നു മുംബൈ സ്വദേശി സഞ്ജയ് തിവാരി പരാതിപ്പെട്ടിരുന്നു. കൂടാതെ സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്യാ പെട്ടിരിക്കുകയാണ്.

മുസ്ലീങ്ങൾക്കിടയിൽ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപിക്കുന്നത്. പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അനസ് അലി പറഞ്ഞിരിക്കുന്നു. സിനിമയിലെ ഗാനം ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിഹാറിലെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു.

പഠാനിലെ ആദ്യ ​ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഈ ഗാനത്തിൽ ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി അടക്കം ഉള്ള ബിജെപി നേതാക്കൾ ആദ്യം രംഗത്ത് എത്തുന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും തുടർന്ന് ഏറ്റെടുക്കുകയായിരുന്നു.

അതേസമയം ബിഹാറിലെ മുസാഫർപൂരിലെ അഭിഭാഷകനായ കുമാ‍ർ ഓജയെന്നയാൾ സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്ന ചിത്രം വിലക്കണമെന്നാണ് ആവശ്യം. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമാണ് പഠാന്‍. ജനുവരി 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

22 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

23 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

39 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

48 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

48 mins ago