kerala

ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ ഷൈബു നിഹാറിന് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസില്‍ പ്രതിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൈബു നിഹാറിന് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ച കോടതി കോടതി, ഐപിസി 125-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിക്കുകയായിരുന്നു. 2017 നവംബര്‍ ആറിന് വണ്ടൂര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്ത കേസിൽ 2015 നും 2017 നു ഇടയില്‍ ഏഴോളം പേരെ ഐഎസ് റിക്രൂട്ട് ചെയ്തതായി കണ്ടെത്തുകയായിരുന്നു.

കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, 2018 മെയിൽ കേസ്അ ന്വേഷണം ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് നിര്‍ദ്ദേശം നല്‍ക്കുകയാണ് ഉണ്ടായത്. കേസിലെ മറ്റ് ആറ് പ്രതികള്‍ ഒളിവിലാണ്.’പ്രോസിക്യൂഷന്‍ ഉന്നയിച്ച വസ്തുതകള്‍ മതിയായ കുറ്റങ്ങളാണ്. ചുമത്തിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസക്തമായ എല്ലാ വസ്തുതകളും ഷൈബു നിഹാറിനോട് വിശദീകരിച്ചു, വിചാരണ ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം പ്രതിക്ക് വ്യക്തമായി മനസ്സിലായി. കുറ്റം സമ്മതിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങള്‍ അദ്ദേഹം പൂര്‍ണ്ണമായി മനസ്സിലാക്കി, അതിനുശേഷം മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്’ ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ നിരീക്ഷിച്ചു.

ഐഎസ് തീവ്രവാദകേസുകളിൽ കേരളത്തില്‍നിന്നും ഇതുവരെ കോടതി ശിക്ഷിച്ചത് അഞ്ചുകേസുകളില്‍ മാത്രമാണ്. ആറാമത് കേസിലെ വിധിയാണ് ഇപ്പോൾ ഉണ്ടായത്. എന്‍ഐഎ അറസ്റ്റ് ചെയ്ത കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയമെന്ന ഷൈബു നിഹാറിനുള്ള ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു. ബിരിയാണി ഹംസയുടെ സുഹൃത്തായ ഇയാൾ ബഹ്റൈനിലായിരുന്നപ്പോഴാണ് ഐഎസ് പരിശീലന ക്ലാസിൽ പങ്കെടുത്തിരിക്കുന്നത്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

2 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

2 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

3 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

4 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

4 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

5 hours ago