crime

ഷാജൻ സ്കറിയ ക്ക് മുൻകൂർ ജാമ്യം ഇന്നും ലഭിച്ചില്ല കേസ് 30ലേക്ക് മാറ്റി

മറുനാടൻ മലയാളി ഷാജൻ സ്കറിയ ക്ക് ജാമ്യം ഇന്നും ലഭിച്ചില്ല. ജാമ്യ ഹരജിയിൽ വിധി പറയാൻ ജൂൻ 30ലേക്ക് മാറ്റി. മുൻ കൂർ ജാമ്യ ഹരജിയിൽ ഷാജൻ സ്കറിയയുടേയും പ്രോസിക്യൂഷന്റെയും വാദം നടന്നു. എന്നാൽ ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവർത്തിച്ചു. മുമ്പും ഹൈക്കോടതി ഇത് വ്യക്തമാക്കിയിരുന്നു. ഇത് മാധ്യമ പ്രവർത്തനം ആയി കണക്കാക്കാൻ ആകില്ലെന്നായിരുന്നു കഴിഞ്ഞ അവധിയിൽ ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്.

ഷാജൻ സ്കറിയ ചെയ്ത വാർത്ത ദളിത് പീഡന നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല എന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വ്യക്തി വൈരാഗ്യം മൂലവും ചില വാർത്തകളുടെ പേരിലും പരാതിക്കാരൻ കേസ് കൊടുത്തു എന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നു എന്നും ഷാജന്റെ വക്കീൽ വാദിച്ചു

എന്നാൽ ഷാജൻ മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാൾ ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജൻ സ്കറിയ ഒരു ആശ്വാസവും അർഹിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയ കേസിലാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്‌. അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌

 

Karma News Editorial

Recent Posts

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

14 mins ago

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

26 mins ago

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

57 mins ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

1 hour ago

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…

2 hours ago

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. കൊ​ള​വ​ല്ലൂ​ർ…

2 hours ago