crime

ഷാജൻ സ്കറിയയുടെ മുൻ കൂർ ജാമ്യ ഹരജി സുപ്രീം കോടതിയിൽ

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ മുൻ കൂർ ജാമ്യ ഹരജി സുപ്രീം കോടതിയിൽ.അടിയന്തിര പ്രാധാന്യത്തോടെ നല്കിയ ഹരജി ഞായറാഴ്ച്ച തന്നെ ഫയലിൽ എടുക്കുകയായിരുന്നു.കേസിൽ ഇനി ഏത് ബഞ്ചിലേക്കാണ്‌ വാദത്തിനെടുക്കുന്നത് എന്നും തിയതിയും തീരുമാനിച്ചിട്ടില്ല. മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ ഷാജനു വേണ്ടി ഹാജരാകുന്നത്.മുൻ അഡീഷണൽ സോളിസിറ്റർ ജനറയാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു.അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ്‌ ഷാജൻ സ്കറിയയുടെ നീക്കങ്ങൾ നടക്കുന്നത്.

സുപ്രീം കോടതിയിൽ പോരാടാനുള്ള നിലപാട് വ്യക്തമാക്കിയതോടെ ഷാജൻ ഒളിവിൽ തുടരും എന്ന് തന്നെയാണ്‌ സൂചന. ഷാജനെ അറസ്റ്റ് ചെയ്യാൻ 2 എസ്.പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ്‌ പോലീസ് നീങ്ങുന്നത്. 3 ആഴ്ച്ചയായിട്ടും ഷാജൻ ഒളിവിൽ കഴിയുകയാണ്‌. വീട്ടിലേക്കും ബന്ധപ്പെടുന്നില്ല. ഓഫീസിലേക്കും വിളിക്കുന്നില്ല. ഇതോടെ ഷാജന്റെ ലൊക്കേഷൻ കണ്ടെത്താനും പോലീസിനു സാധിക്കുന്നില്ല.

പി വി അൻ വറും സി.പി.എമ്മും നിരന്തിരം വെല്ലുവിളികൾ നടത്തുന്നു എങ്കിലും ഷാജൻ സ്കറിയ അതിനെയും പോലീസിന്റെ നീക്കങ്ങളേയും അതിജീവിച്ചാണ്‌ ഒളിവിൽ തുടരുന്നത്.കുന്നത്തുനാട് എംഎൽഎ വി ശ്രീനിജിൻ എംഎൽഎ നൽകിയ കേസിലാണ് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടിയത്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. പിവി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് എളമക്കര പൊലീസാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്.

 

Karma News Editorial

Recent Posts

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

16 mins ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

22 mins ago

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…

1 hour ago

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. കൊ​ള​വ​ല്ലൂ​ർ…

2 hours ago

ട്വന്റി 20 ലോക കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്തു

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…

2 hours ago

ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ജീവനൊടുക്കിയ സംഭവം, ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി

തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ…

10 hours ago