kerala

ഷാജിയെന്ന അധ്യാപകനും തന്റെതായ അഭിമാനം ഉണ്ടായിരുന്നു, സമൂഹത്തിന് മുന്നിലുണ്ടായിരുന്ന മാന്യത നഷ്‌ടപ്പെട്ടപ്പോൾ അയാളും തകർന്നിട്ടുണ്ടാവണം

കേരള സർവകലാശാല യുവജനോത്സവത്തിലെ മാർഗം കളിയുമായി ബന്ധപ്പെട്ട കോഴക്കേസിൽ വിധികർത്താവിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി ഡോ. അനുജ ജോസഫ്. ഒരു നൃത്താധ്യാപകൻ ആത്മഹത്യ ചെയ്തതു കൊണ്ടു ആർക്കു എന്തു നഷ്ടം അല്ലേ. കണ്ണൂരിൽ ഷാജിയെന്ന മകനെ നഷ്‌ടപ്പെട്ട അദ്ദേഹത്തിന്റെ വാർദ്ധക്യമാതാവിന് അതു തീരാനഷ്‌ടവും. ഫെയ്സ്ബുക്കിലൂടെയാണ് അനുജയുടെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

ഒരു നൃത്താധ്യാപകൻ ആത്മഹത്യ ചെയ്തതു കൊണ്ടു ആർക്കു എന്തു നഷ്ടം അല്ലേ. കണ്ണൂരിൽ ഷാജിയെന്ന മകനെ നഷ്‌ടപ്പെട്ട അദ്ദേഹത്തിന്റെ വാർദ്ധക്യമാതാവിന് അതു തീരാനഷ്‌ടവും. ഷാജിയെന്ന നൃത്താധ്യപകൻ കോഴ വാങ്ങിച്ചെന്നോ, അർഹതയില്ലാത്തയാൾക്ക് കലോത്സവത്തിൽ മാർക്ക്‌ കൂടുതൽ നൽകിയെന്നുമൊക്കെ വിധിച്ചവർക്ക്‌ അത്തരത്തിൽ ഒരാരോപണം ഉന്നയിക്കുമ്പോൾ, മേല്പറഞ്ഞ കോമ്പറ്റിഷൻ റിസൾട്ട്‌ withheld ചെയ്തു വയ്ക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാം.

നേരെ മറിച്ചു റിസൾട്ട്‌ announce ചെയ്യുമ്പോൾ, വിധികർത്താവിനെ കയ്യേറ്റം ചെയ്യാനുള്ള വകുപ്പ് എന്താണെന്നു മനസിലാവുന്നില്ല.
Judge ചെയ്യാൻ പ്രാപ്തിയുള്ളവരെ വിളിച്ചു വരുത്തിയിട്ടു, റിസൾട്ട്‌ വരുമ്പോൾ, അതു ശരിയായില്ല എന്നു പറയാനാണേൽ ഇതിന്റെ ഭാരവാഹികൾക്ക് തന്നെ മാർക്ക്‌ നൽകാൻ കയറി ഇരുന്നാൽ പോരായിരുന്നോ. അതല്ല റിസൾട്ടിൽ അപാകത ഉണ്ടെന്ന സംശയം ആയിരുന്നുവെങ്കിൽ തുടർനടപടികൾ മാന്യമായി സ്വീകരിക്കാമായിരുന്നു.

ഒരാളെ തെറ്റുകാരനാക്കാൻ വല്യ പാടൊന്നുമില്ല, എന്നാൽ നിരപരാധിയെന്നു തെളിയിക്കാനാണ് ഈ സമൂഹത്തിൽ ഏറെ ബുദ്ധിമുട്ട്.
ഷാജിയെന്ന അധ്യാപകനും തന്റെതായ അഭിമാനം ഉണ്ടായിരുന്നു, സമൂഹത്തിന് മുന്നിൽ അന്നോളംതനിക്കു ഉണ്ടായിരുന്ന മാന്യത നഷ്‌ടപ്പെട്ടപ്പോൾ അയാളും മാനസികമായി തകർന്നിട്ടുണ്ടാവണം. അതു മനസിലാക്കാനാകാത്ത ഈ സമൂഹത്തിൽ തുടർന്നു ജീവിക്കണ്ടാന്ന് തീരുമാനം എടുത്തതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനും കഴിയില്ല.

ഏതു മേഖലയിലായാലും, പറഞ്ഞതൊക്കെ നിമിഷങ്ങൾക്കുള്ളിൽ മാറ്റിപ്പറഞ്ഞു മറുകണ്ടം ചാടുന്നവർക്കിടയിൽ,സത്യത്തിനു ഇന്നു എന്തു പ്രസക്തി. കലയെ ആത്മാർത്ഥമായി പ്രണയിക്കുന്നവർക്ക്, ഒരു നീതികേടിനും കൂട്ടുനിൽക്കാനാവില്ല. കലോത്സവ വേദികളിൽ ഇന്നു കാണുന്നതു ഒരു തരം കടിപിടിയാണ്. ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം, തല്ലു പിടി,,,, ഇതിനിടയിൽ കലയോട് ആർക്കു എന്തു പ്രണയം?

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

9 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

9 hours ago