entertainment

സീരിയലും ഒരു കച്ചവടം തന്നെയാണ്, ഷാജു പറയുന്നു

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ഡോ.ഷാജു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോ ആക്ടും മിമിക്രിയും ചെയ്ത് തുടങ്ങി. ഡിഗ്രിക്ക് പഠിക്കുന്ന സമയം ടിവി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങി. പിന്നീട് നിരവധി ചിത്രങ്ങളിലും സീരിയലുകളിലും ഷാജു അഭിനയിച്ചു. അടുത്തിടെ സീരിയലുകളുടെ നിലവാര തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഷാജു പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഷാജുവിനവിന്റെ പ്രതികരണം.

ഡോ. ഷാജുവിന്റെ വാക്കുകള്‍ ഇങ്ങനെ, സീരിയലും ആത്യന്തികമായി ഒരു കച്ചവടമാണ്. റേറ്റിങ്ങിനെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്നത്. അല്ലാതെ അവാര്‍ഡ് കമ്മിറ്റി പറയുന്നത് പോലെ സിനിമയുമായി താരതമ്യം ചെയ്യാനൊന്നും പറ്റില്ല. അത്തരമൊരു പരീക്ഷണം നടത്തിയത് കൊണ്ട് സീരിയല്‍ വിജയിക്കണമെന്നില്ല. ജനങ്ങളുടെ ആസ്വാദന നിലവാരം ഉയര്‍ത്താന്‍ വേണ്ടി നമ്മള്‍ നിലവാരമുള്ള സീരിയല്‍ നിര്‍മ്മിച്ച് കൊടുത്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കണമെന്നുമില്ല. അപ്പോള്‍ റേറ്റിങ് ഇല്ലാതാവും. പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടാവും. അയാളൊരു പരാജയപ്പെട്ട നിര്‍മാതാവായി ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താവും. ദൂരദര്‍ശന്‍ അടക്കമുള്ള ചാനലുകള്‍ കൃത്യമായി സ്ലോട്ട് തന്നാലോ ഫണ്ട് തന്നലോ നിലവാരമുള്ള സീരിയലുകള്‍ നിര്‍മ്മിച്ച് കൊടുക്കാം.

ലാഭം വേണ്ട. നിര്‍മാണ ചിലവ് മാത്രം മതി. നിലവാരം സൃഷ്ടിക്കാന്‍ നോക്കുകയാണെങ്കില്‍ നിര്‍മാണ ചെലവ് മാത്രം മതി. അങ്ങനെയാണെങ്കില്‍ ഈ പറയുന്ന തരത്തിലുള്ള മികച്ച സീരിയലുകള്‍ കൊടുക്കാനാവും. അവിടെ ബിസിനസ് എന്ന നിലയില്‍ വലിയ പരാജയമായേക്കാം. അതുകൊണ്ട് അത്തരമൊരു പരീക്ഷണം ചെയ്യാന്‍ പറ്റില്ല. പറ്റുന്ന ഒരു കാര്യം നിശ്ചിത സമയത്ത് നിലവാരമുള്ള പരമ്ബരകള്‍ കാണിക്കാമെന്ന് ചാനലുകള്‍ക്ക് തീരുമാനം എടുക്കാമെന്നതാണ്. മുന്‍പൊക്കെ അങ്ങനെ ചെയ്തിരുന്നു.

ജനങ്ങള്‍ക്ക് ഒരു പക്ഷേ അറിയാത്തൊരു കാര്യമുണ്ട്. ചാനലുകളില്‍ സീരിയലുകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളെയോ കുട്ടികളെയോ ഒരുതരത്തിലും ഉപദ്രവിക്കുന്നതോ അവരോടു നിന്ദ്യമായ വാക്കുകള്‍ പറയുന്നതോ കാണിക്കാന്‍. പാടില്ല, കൊലപാതകം നേരിട്ടു കാണിക്കാന്‍ പാടില്ല. അങ്ങനെ കടുത്ത നിയന്ത്രണങ്ങളുണ്ട്. അങ്ങനെ വന്നാല്‍ അവ ടെലികാസ്റ്റ് ചെയ്യില്ല. എന്റെ സീരിയലിലൊക്കെ ഷൂട്ട് ചെയ്ത പലതും മാറ്റിയിട്ടുണ്ട്. അവിടെ അതിനായി ഒരു ടീമും അവര്‍ക്കു നിയമാവലിയുമുണ്ട്. പിന്നെ, സീരിയലിന്റെ നിലവാരം എന്നുള്ളതാണ്.

ഇതൊരു കലാരൂപമാണ് എന്നൊന്നും ആരും അവകാശപ്പെടുന്നില്ല. കഥകളിയോ നാടകമോ സിനിമയോ പോലെ വലിയൊരു കലാസൃഷ്ടിയല്ല സീരിയല്‍. ഒരു വിനോദോപാധി മാത്രമാണിത്. അങ്ങനെ വരുമ്‌ബോള്‍, സിനിമയിലെയും മറ്റും വലിയ ആളുകളെ സീരിയലുകള്‍ ജഡ്ജ് ചെയ്യാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്കിതു നിലവാരം കുറഞ്ഞതായി തോന്നാം. പക്ഷേ നിലവാരമില്ല എന്ന് അടച്ചാക്ഷേപിക്കാനും പാടില്ല. നിലവാരമുള്ള, നല്ല കഥകളുള്ള സീരിയലുകളുണ്ട്. അവരതു പലപ്പോഴും കാണുന്നില്ലെന്നു മാത്രമാണ്.

Karma News Network

Recent Posts

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

34 seconds ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

33 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

38 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

2 hours ago