entertainment

പാലക്കാട് നിന്നും കൊച്ചില്‍ വന്ന് ചാന്ദ്നിയെ കടത്തുകയായിരുന്നു, അമ്പലത്തില്‍ വച്ച് മാലയിടലും രജിസ്റ്റര്‍ വിവാഹവും നടത്തി, ഷാജുവും ചാന്ദ്‌നിയും പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാജുവും ചാന്ദ്‌നിയും. ഇരുവരും കരിയറില്‍ തിളങ്ങി നില്‍ക്കവെ പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. തങ്ങളുടെ രണ്ട് മക്കളും സിനിമയില്‍ എത്തിയ സന്തോഷത്തിലാണ് ഷാജുവും ചാന്ദ്‌നിയും. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ഷാജുവും ചാന്ദ്‌നിയും. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തന്റെ മനസ് തുറന്നത്.

മക്കള്‍ കുട്ടിക്കാലം മുതലേ എല്ലാം കേട്ടാണ് വളരുന്നത്. അതൊന്നും മറച്ചുവച്ചിട്ട് കാര്യമില്ലല്ലോ. പക്ഷെ ചില കഥകളൊക്കെ എഡിറ്റ് ചെയ്യും. അവരെങ്ങാനും അതുകേട്ട് ത്രില്ലടിച്ചു പ്രേമിക്കാന്‍ പോയാലോ.- ഷാജു പറഞ്ഞു. സീരിയലില്‍ നായികയും നായകനുമായ കാലത്താണ് ഞങ്ങള്‍ അടുപ്പത്തിലായതെന്നാണ് ചാന്ദ്നി പറയുന്നത്. ഒരു സീരിയലില്‍ ഞങ്ങള്‍ വിവാഹിതരാകുന്നുണ്ട്. ആദ്യരാത്രി പാലുമായി വരുന്ന രംഗത്ത് പാല്‍ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടന്‍ എന്റെ കയ്യില്‍ ഉമ്മ വെക്കും. കുറേ ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല. പക്ഷെ ഓരോ ഉമ്മ കിട്ടുമ്പോഴും എനിക്ക് മനസിലാകുന്നുണ്ട് ടേക്ക് ഓക്കെ അല്ലാതാക്കുന്നത് ചേട്ടന്റെ നമ്പറാണെന്ന്. പക്ഷെ സംവിധായകന്‍ അടക്കം ആര്‍ക്കും അതൊന്നും മനസിലാകുന്നില്ല.- ചാന്ദ്നി പറഞ്ഞു.

വലിയ ഭൂകമ്പമാകുമെന്ന് കരുതിയാണ് എല്ലാം പ്ലാന്‍ ചെയ്തത്. പ്രണയത്തിലാണെന്ന് വീട്ടുകാര്‍ അറിഞ്ഞതോടെ തങ്ങള്‍ക്ക് ഒരുമിച്ച് സെറ്റില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെയിരിക്കെ ആയിടക്ക് തനിക്കൊരു വിദേശ ഷോ വന്നു. അതില്‍ ചാന്ദിനിയേയും ഉള്‍പ്പെടുത്താന്‍ സംഘാടകരെ കൊണ്ട് സമ്മതിപ്പിച്ചു. ഷോയ്ക്ക് കുറച്ച് ദിവസം മുമ്പ് പാലക്കാട് നിന്നും കൊച്ചില്‍ വന്ന് ചാന്ദ്നിയെ കടത്തുകയായിരുന്നു. തിരികെ പോകും വഴി അമ്പലത്തില്‍ വച്ച് മാലയിടലും രജിസ്റ്റര്‍ വിവാഹവും നടത്തി. പിന്നാലെ പത്രക്കാരെ വിളിച്ച് തങ്ങള്‍ വിവാഹിതരായ വിവരം അറിയിച്ചു. അതുവരെയേ വീട്ടുകാരുടെ എതിര്‍പ്പുകളുണ്ടായിരുന്നുള്ളൂ, പിന്നെ പാലക്കാടും കൊച്ചിയിലും റിസപ്ഷന്‍ നടത്തി.- ഷാജു പറയുന്നു.

നാട്ടില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്ന് പഠിക്കുകയായിരുന്നു. ആ സമയത്ത് പാരഡി കാസറ്റുകളില്‍ ലാലേട്ടന്റെ ശബ്ദം ചെയ്യാന്‍ പതിവായി പലരും വിളിക്കുമായിരുന്നു. അങ്ങനെയിരിക്കെ വാര്‍ധക്യ പുരാണം എന്ന ചിത്രത്തില്‍ അബി ലാലേട്ടനെ അനുകരിക്കുന്ന രംഗത്തില്‍ ഡബ് ചെയ്യാനുള്ള അവസരം തനിക്ക് കിട്ടി. ഇതോടെയാണ് സിനിമ മോഹം മനസില്‍ കയറിക്കൂടുന്നത്. അങ്ങനെയാണ് താന്‍ മിമിക്സ് ആക്ഷന്‍ 500 എന്ന ഒരുപാട് നായകന്മാരുള്ള സിനിമയിലെ ഒരു നായകന്‍ ആകുന്നത്.- ഷാജു പറഞ്ഞു.

സിനിമ വലിയ ആവേശമായിരുന്നുവെങ്കിലും മറ്റൊരു ദുഖവുമുണ്ട്. ആ സിനിമയടക്കം ആദ്യത്തെ മൂന്ന് നാല് സിനിമകള്‍ക്ക് പ്രതിഫലമൊന്നും കിട്ടിയിട്ടേയില്ല. ഭക്ഷണവും താമസവും അറേഞ്ച് ചെയ്ത് തരുമായിരുന്നു, പിന്നെ സിനിമയോടുള്ള ഇഷ്ടം കാരണം അറിഞ്ഞ് എന്തെങ്കിലും തന്നാല്‍ വാങ്ങാം എന്നായിരുന്നു തന്റേയും ചിന്ത. പിന്നീടാണ് സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തുന്നത്. സീരിയലാണ് തനിക്ക് ചാന്ദ്നിയെ തന്നത്,

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

3 seconds ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

17 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

31 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

37 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago