entertainment

അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല… ഷാജു ശ്രീധര്‍ പറയുന്നു

വിസ്മയയുടെ മരണം കേരളത്തെ ഒന്നാകെ സങ്കടക്കടലിലാഴ്ത്തിയിരിക്കുകയാണ്. ഭര്‍തൃഗൃഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും വലിയ ക്രൂരതയാണ് നേരിടേണ്ടി വന്നത്. ഇപ്പോഴും സംസ്ഥാനത്ത് പല സ്ത്രീകളും ഇത്തരത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പല ദുരിതങ്ങളും അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ ഷാജു ശ്രീധര്‍ നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാവുകയാണ്.

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്നുവെന്ന് ഷാജു പറയുന്നു. ഭാര്യയുമൊത്ത് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത് പണത്തിന്റെ പേരിലല്ല, മനസിന്റെ ചേര്‍ച്ചയിലാണെന്നും ഷാജു പറഞ്ഞു.

‘അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല… ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവര്‍..പക്ഷേ ഇന്ന് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും…’-ഷാജു പറയുന്നു.

പഴയകാല നടി ചാന്ദ്‌നിയെയാണ് ഷാജു വിവാഹം ചെയ്തത്. ഷീജുവിനും ചാന്ദ്‌നിക്കും രണ്ട് പെണ്‍മക്കളാണ് ഉള്ളത്. നന്ദന, നീലാഞ്ജന എന്നിങ്ങനെയാണ് മക്കളുടെ പേര്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജ് കഥാപാത്രമായ കോശിയുടെ മകളുടെ വേഷത്തില്‍ എത്തിയത് നീലാഞ്ജന ആയിരുന്നു. STD XE 99 BATCH എന്ന ചിത്രത്തിലൂടെ നന്ദനയും നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

19 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

46 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago