സിനിമയിലും സീരിയലുകളിലുമായി പ്രേക്ഷകരുടെ സുപരിചിതനായ താരമാണ് ഷാജു ശ്രീധര്‍.നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും തിളങ്ങി നില്‍ക്കുകയാണ് താരം.നടി ചാന്ദിനിയെ ആയിരുന്നു താരം വിവാഹം കഴിച്ചത്.മക്കള്‍ക്ക് ഒപ്പമുള്ള ഷാജുവിന്റെ ടിക് ടോക്ക് വീഡിയോകള്‍ ഏറെ വൈറലായിരുന്നു.നന്ദന,നീലാഞ്ജന എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് ഷാജുവിനും ചാന്ദിനിക്കും.ഇപ്പോള്‍ ഇവരുടെ മൂത്ത മകള്‍ നന്ദന സിനിമ അഭിനയത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്.
നന്ദന നായികയാവുന്ന ചിത്രത്തിന്റെ പൂജയില്‍ മുഖ്യാതിഥിയായി എത്തിയത് ദിലീപ് ആയിരുന്നു.ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് ടെന്‍ ഇ 99 ബാച്ച് എന്നാണ് ചിത്രത്തിന്റെ പേര്.പാലക്കാട് മേഴ്സി കോളേജില്‍ ബി എസ് സി ബയോടെക് നോളജജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് നന്ദന.ചിത്രത്തില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് നന്ദന ചിത്രത്തില്‍ എത്തുന്നത്.നന്ദനയുടെ അനുജത്തി നിരഞ്ജന അയ്യപ്പനും കോശിയും,ബ്രദേഴ്സ് ഡേ,കിംഗ് ഫിഷ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നടന് ആന്റണി വര്‍ഗീസ്,സംവിധായകരായ മാര്ത്താണ്ഠന്,ബോബന് സാമുവേല്‍,സന്ദീപ് സേനന്,ബിസി നൗഫല്‍,ബിജുക്കുട്ടന്,മജീജ് ഷാജു ശ്രീധര്‍,ചാന്ദ്നി തുടങ്ങിയവരും സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ചിത്രം നിര്‍മ്മിക്കുന്നത് ജോഷി കളര്‍ ഫിലിംസാണ്.ഒരു സ്കൂളും അവിടത്തെ വിദ്യാര്‍ത്ഥികളും അവരുടെ ലോകവുമാണ് സ്റ്റാന്‍ഡേഡ് ടെന്‍ ഇ 99 ബാച്ച് എന്ന ചിത്രത്തിന്റെ പ്രമേയം.സലിം കുമാര്‍,ചിന്നു കുരുവിള എന്നിവരാണ് മറ്റു താരങ്ങള്‍.സിനിമയുടെ ചിത്രീകരണം നവംബര്‍ 26ന് കോട്ടയത്ത് ആരംഭിക്കും.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…