entertainment

തനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല, പ്രേക്ഷകര്‍ നല്‍കിയതാണ്, ഷക്കീല പറയുന്നു

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും തിയേറ്ററുകളില്‍ പരാജയപ്പെട്ട സമയം വിജയം നേടിയത് ഷക്കീല ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ സിനിമയില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ലെന്നും പ്രേക്ഷകര്‍ നല്‍കിയതാണെന്നും ഷക്കീല ഒരു അഭിമുഖത്തില്‍ പറയുന്നു.

‘കിന്നാരത്തുമ്പി ചെയ്യുമ്പോള്‍ എന്നോട് പറഞ്ഞിരുന്നത് 17 വയസുള്ള ആണ്‍കുട്ടിക്ക് 35 വയസുള്ള സ്ത്രീയുമായി ചില ഭാവനകള്‍ ഉണ്ടാകുന്നുവെന്നാണ്. ആ ഭാവന എന്താണ് എന്ന എന്റെ ചോദ്യത്തിന് സെക്‌സ് ചെയ്യുന്നതാണെന്ന് പറഞ്ഞു. അതില്‍ എനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആ സിനിമ എന്തുകൊണ്ടാണ് ഹിറ്റായത് എന്ന് എനിക്കറിയില്ല.

അതിനു ശേഷം ഗ്ലാമര്‍ റോളുകളായിരുന്നു എനിക്ക് കിട്ടിയിരുന്നത്. കഥാപാത്രം എന്താണ് എന്ന് അറിഞ്ഞിട്ടാണ് ഞാന്‍ അതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഷൂട്ടെല്ലാം കഴിയുമ്പോള്‍ ബെഡ്‌റൂം സീനുകള്‍ മാത്രമേ കാണൂ. അതെന്റെ തെറ്റല്ല. ഇതെല്ലാം ഗ്ലാമര്‍ സിനിമകളാണെന്നും 18 വയസിന് മുകളിലുള്ളവര്‍ക്കേ കാണാന്‍ സാധിക്കുകയുള്ളൂവെന്നുമെല്ലാം എനിക്കറിയാമായിരുന്നു,’ ഷക്കീല പറഞ്ഞു.

‘ഒരു സമയത്ത് കൊമേഴ്‌സ്യല്‍ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. അപ്പോഴാണ് ചില ചെറിയ തിയേറ്ററുകളില്‍ എന്റെ സിനിമ ഹിറ്റാവാന്‍ തുടങ്ങിയത്. എല്ലാ തിയേറ്ററുകളേയും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നു. പെട്ടെന്ന് എന്റെ സിനിമകള്‍ തിയേറ്ററുകളില്‍ ഓടാന്‍ തുടങ്ങി. സര്‍ക്കാരിന് അതുകൊണ്ട് നേട്ടമുണ്ടായി. നികുതി കിട്ടാന്‍ തുടങ്ങി. എനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല. നിങ്ങള്‍ തന്നതാണ്. എന്റെ സിനിമ കണ്ട് എന്നെ സ്റ്റാറാക്കിയതും ഷക്കീല എന്ന അംഗീകാരം നല്‍കിയതും നിങ്ങളല്ലേ,’ ഷക്കീല ചോദിച്ചു.

Karma News Network

Recent Posts

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

15 mins ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

27 mins ago

ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടും വിവാഹത്തിന് തയ്യാറായില്ല, യുവാവിന്റെ വീടും ബൈക്കും കത്തിച്ച് യുവതി

പത്തനംതിട്ട : ഭാര്യയുമായി ബന്ധം വേർപെടുത്തിയിട്ടുംട്ടും തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ.…

50 mins ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

10 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

10 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

11 hours ago