entertainment

വളർത്തുമകൾ ക്രൂരമായി തല്ലിച്ചതച്ചു, നിലത്തിട്ടു ചവിട്ടി, പരാതിയുമായി ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

ഷക്കീലയെയും അഭിഭാഷകയെയും വളർത്തുമകൾ മർദ്ദിച്ചെന്ന് പരാതി. ശിതൾ എന്ന വളർത്തുമകൾ തന്നെ നിലത്ത് തള്ളിയിട്ട് ചവിട്ടിയെന്നും ക്രൂരമായി മർദ്ദിച്ചെന്നുമാണ് പരാതി. ഷക്കീലയും അഭിഭാഷകയും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വളർത്തുമകളായ ശീതളും അവരുടെ അമ്മ ശശിയും സഹോദരി ജമീലയും ചേർന്നാണ് നടിയെയും അഭിഭാഷകയെയും മർദ്ദിച്ചതെന്നാണ് സൂചന.

ഇന്നലെ വൈകിട്ട് ഷക്കീലയുടെ വീട്ടിലാണ് സംഭവം. പരിക്കേറ്റ് അഭിഭാഷക സൗന്ദര്യയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പേട് പോലീസിലാണ് ഇവർ പരാതി നൽകിയത്. അതേസമയം ഷക്കീലയ്‌ക്കും വക്കീലിനുമെതിരെ ശീതളും കുടുംബവും പരാതി നൽകിയിട്ടുണ്ട്.

ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ വീട്ടിലാായിരുന്നു സംഘർഷം. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള കുടുംബ പ്രശ്നങ്ങളാണ് തർക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയത്. ഇരുകക്ഷികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Karma News Network

Recent Posts

രാജ്യം മോദിക്കൊപ്പം, ബിജെപിക്ക് വിജയമെന്ന് എല്ലാ സർവ്വേകളും

രാജ്യം കാത്തിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എത്തിതുടങ്ങി. എൻഡിഎ സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ സാധൂകരിക്കുന്ന ഫലങ്ങളാണ്…

13 mins ago

ജീവനക്കാരുടെ സ്വർണക്കടത്ത്, അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും

കൊച്ചി: ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാമ്പിൻ ക്രൂ…

55 mins ago

വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്…

1 hour ago

എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്, പരാതി

കണ്ണൂർ‌ : ഇത്തവണയും എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ തെറ്റ് പറ്റിയതായി പരാതി. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ​ഗുരുതര…

2 hours ago

ഡോക്ടർക്ക് പിഴവ് പറ്റി, അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ പോലീസ് നടപടിയെടുക്കും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർ ബിജോൺ ജോൺസണിനെതിരെ മെഡിക്കൽ ബോർഡ്.…

2 hours ago

രോഗത്തേക്കുറിച്ചുള്ള ആശങ്കയും ദാരിദ്ര്യവും, ഒരമ്മയെക്കൊണ്ട് കടുംകൈ ചെയ്യിച്ചിട്ടുണ്ടാകും, നമ്പർ 1 കേരളം എന്നത് പി ആർ തള്ളൽ മാത്രം

ഇനി തനിക്ക് ശേഷം മകൾക്ക് ആര് എന്ന ചിന്തയും കടുത്ത ദാരിദ്രവും മടുപ്പും ഒക്കെയാവും ആ അമ്മയെ കൊണ്ട് ഇങ്ങനൊന്ന്…

2 hours ago