entertainment

ഷക്കീലയുടെ മകള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, ഒപ്പം രണ്ട് പ്രശസ്ത നടിമാരും

നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷക്കീലയുടെ മകള്‍ മില്ല ബേബിഗല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കാറില്‍ മില്ലയ്ക്ക് ഒപ്പം നടിമാരായ ദിവ്യ ഗണേഷും കമ്പം മീനയും ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനായി പോകവെ കുമളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ലോറി കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂവര്‍ക്കും കാര്യമായി പരുക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.

അതേസമയം തലനാരിഴയ്ക്ക് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് മില്ല പറയുന്നത്. അപകടത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു മില്ല. എനിക്ക് മുതുകില്‍ ചെറുതായി രക്തം കട്ട പിടിച്ചിട്ടുണ്ട്. അതിന് ചികിത്സ നേടി. വേറെ കുഴപ്പം ഒന്നും ഇല്ല. കാര്‍ അപകടത്തില്‍ നിന്ന് തീര്‍ത്തും അത്ഭുതകരമായിട്ടാണ് ഞാനും കൂട്ടുകാരും രക്ഷപ്പെട്ടത് – മില്ല പറഞ്ഞു.

ഷക്കീലയുടെ ദത്ത് പുത്രിയാണ് ട്രാന്‍സ്‌ജെന്‍ഡറായ മില്ല. മോഡലും ഫാഷന്‍ ഡിസൈനറും വ്‌ളോഗറുമാണ് താരപുത്രി. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലൂടെ ഷക്കീല തന്നെയാണ് മകളെ പരിചയപ്പെടുത്തിയത്. ഫാഷന്‍ ടിപ്സുകളും ഭക്ഷണ കാര്യങ്ങളും ഒക്കെ മില്ല തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

പാണ്ഡിയന്‍ സ്റ്റോര്‍സ് പോലുള്ള സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് കമ്പം മീന. മലയാളത്തില്‍ ഏറ്റവും അധികം ജനപ്രീതിയുള്ള സീരിയല്ഡ ആയ സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ഡിയന്‍ സ്റ്റോറില്‍ ജയന്തി എന്ന കഥാപാത്രത്തിന്റെ തമിഴ് വേര്‍ഷന്‍ ചെയ്യുന്നത് കമ്പം മീനയാണ്. ജെനിഫര്‍ എന്ന കഥാപാത്രമായി ഭാഗ്യലക്ഷ്മി എന്ന തമിഴ് പ്രശസ്ത സീരിയലില്‍ അഭിനയിക്കുന്ന നായികയാണ് ദിവ്യ ഗണേഷ്. നിന്നു വീടനി നീടനു നീനെ, സക്ക പോടു പോടു തുടങ്ങി സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 min ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

25 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

26 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago