entertainment

കിന്നാരത്തുമ്പികളില്‍ അഭിനയിച്ചത് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി; ഷക്കീല

ഗ്ലാമറസ് വേഷത്തിന്റെ പേരിലാണ് പലപ്പോഴും ഷക്കീലയെ വിശേഷിപ്പിക്കാറുള്ളത്. വീട്ടിലെ പ്രതികൂല സാഹചര്യത്തിനിടയിലാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് കരിയറിലെ തുടക്കകാലത്താണ് അത്തരത്തിലുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ മുമ്പ് അഭിനയിച്ച സിനിമകളുടെ പേരിലാണ് അവര്‍ ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. ഷക്കീല എന്ന പേര് കേള്‍ക്കുന്നതു തന്നെ പലര്‍ക്കും പുച്ഛമാണ്.

ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയുട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്ന് നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുടെ തുറന്നുപറച്ചില്‍. മോശം അനുഭവങ്ങള്‍ നേരിടുമ്പോള്‍ അപ്പോള്‍ തന്നെ ചെരുപ്പെടുത്ത് അത്തരക്കാരുടെ മുഖത്ത് അടിക്കണമായിരുന്നു. തനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ”പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. അതെല്ലാം വെല്ലുവിളിയായി ഏറ്റെടുത്ത് ജീവിച്ചു കാണിക്കുകയാണ് താന്‍ ചെയ്തതെന്നും ഷക്കീല പറഞ്ഞു.

കിന്നാരത്തുമ്പികള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത് തന്റെ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നെന്നും ഷക്കീല പറഞ്ഞു. സിനിമകളില്‍ വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ച വേഷങ്ങള്‍ ലഭിച്ചില്ലെന്നും ഷക്കീല പറയുന്നു. പണ്ട് തന്റെ സിനിമകള്‍ നിര്‍മ്മിച്ചും വിതരണം ചെയ്തും പലരും വലിയ പണക്കാരായി മാറിയെന്നും എന്നാല്‍ ഇന്ന് അവര്‍ക്ക് ആര്‍ക്കും തന്നെ ഓര്‍മ്മയില്ലെന്നും ഷക്കീല പറഞ്ഞു.സിനിമയുമായി ബന്ധപ്പെട്ട് ആരുമായും ഇന്ന് ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ തനിക്ക് അവസരങ്ങള്‍ ഇല്ലാതായെന്നും നാല് വര്‍ഷത്തോളം ജോലിയില്ലായിരുന്നെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദകവേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1977-ൽ മദ്രാസിലാണ് ജനനം. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മലയാളത്തിൽ അഭിനയിച്ച കിന്നാരത്തുമ്പികൾ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. ഒട്ടേറെ മലയാളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയതിൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരിൽ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ പൂർണ്ണനാമം സി.ഷക്കീല ബീഗം എന്നാണ്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജന്ഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago